ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ ഇന്ന് ചെന്നൈയിനെ നേരിടും

By Web Team  |  First Published Feb 10, 2021, 11:54 AM IST

16 കളിയില്‍ 18 പോയിന്റുള്ള ജംഷഡ്പൂര്‍ ഏഴാമതും 17 പോയിന്റുള്ള ചെന്നൈയിന്‍ എട്ടുമതുമാണ്. സീസണില്‍ ഏറ്റവുംകുറച്ച് ഗോള്‍ നേടിയ ടീമാണ് ചെന്നൈയില്‍.


ഫറ്റോര്‍ഡ: ഐ എസ് എല്ലില്‍ ചെന്നൈയിന്‍ എഫ് സി ഇന്ന് ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയക്കാണ് കളി തുടങ്ങുക. 16 കളിയില്‍ 18 പോയിന്റുള്ള ജംഷഡ്പൂര്‍ ഏഴാമതും 17 പോയിന്റുള്ള ചെന്നൈയിന്‍ എട്ടുമതുമാണ്. സീസണില്‍ ഏറ്റവുംകുറച്ച് ഗോള്‍ നേടിയ ടീമാണ് ചെന്നൈയില്‍. ഇതുവരെ 11 ഗോളാണ് മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എതിര്‍പോസ്റ്റില്‍ നിക്ഷേപിച്ചത്. 16 ഗോള്‍ വഴങ്ങുകയും ചെയ്തു. 

ജംഷഡ്പൂര്‍ 15 ഗോള്‍ നേടിയപ്പോള്‍ 19 ഗോള്‍ വഴങ്ങി. സീസണിലെ ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയിന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചിരുന്നു. ജയിക്കുന്ന ടീമിന് ബാംഗ്ലൂരിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറാനുള്ള അവസരുമുണ്ട്. 

Latest Videos

undefined

അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ബെംഗളൂരു എഫ് സിക്ക് ആറാം തോല്‍വി ഏറ്റുവാങ്ങി. നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബിഎഫ്‌സിയെ തോല്‍പ്പിക്കുകയായിരുന്നു. 

ജയത്തോടെ എടികെ ബഗാന്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറച്ചു. മുംബൈയ്ക്ക് 34ഉം എടികെ ബഗാന് 33ഉം പോയിന്റാണുള്ളത്. ആദ്യ പകുതിയില്‍ റോയ് കൃഷ്ണയും മാര്‍സലീഞ്ഞോയും നേടിയ ഗോളുകള്‍ക്കാണ് എടികെ ബഗാന്റെ ജയം.

click me!