അസിസ്റ്റ് കൂടാതെ ഏഴ് അവസരങ്ങളും താരം ഒരുക്കികൊടുത്തു. എന്നാല്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ജംഷഡ്പൂര്‍ താരങ്ങള്‍ക്കായില്ല.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ താരമായി ജംഷഡ്പൂര്‍ എഫ്‌സിയുട ഐതോര്‍ മൊണ്‍റോയ്. മധ്യനിരയിലെ ഭാവനാസമ്പന്നമായ നീക്കങ്ങളാണ് സ്പാനിഷ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മത്സരം ജംഷഡ്പൂര്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. ഇതില്‍ രണ്ട് ഗോളിന് വഴിയൊരുക്കിയത് മൊണ്‍റോയ് ആയിരുന്നു.
Registered 2⃣ assists & influenced the outcome of 🎮
Watch 's Hero of the Match performance 📽️ pic.twitter.com/Sy0EhIm3qs
അസിസ്റ്റ് കൂടാതെ ഏഴ് അവസരങ്ങളും താരം ഒരുക്കികൊടുത്തു. എന്നാല്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ജംഷഡ്പൂര്‍ താരങ്ങള്‍ക്കായില്ല. രണ്ട് ടാക്കിള്‍സ് നടത്തിയ മധ്യനിരതാരത്തിന് ഐഎസ്എല്‍ 8.12 റേറ്റിങ് പോയിന്റും നല്‍കിയിട്ടുണ്ട്. സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ ബി, സി ടീമുകളിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് മൊണ്‍റോയ്. ഇതോടൊപ്പം റൊമാനിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകള്‍ക്ക് വേണ്ടിയും താരം കളിച്ചു.
Midfield commander ✨ pic.twitter.com/bOJhryuwkC
— Indian Super League (@IndSuperLeague)
undefined
2019ലാണ് താരം ജംഷഡ്പൂരിലെത്തുന്നത്. ഇതുവരെ 27 മത്സരങ്ങളില്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞിട്ടുള്ള താരം ഒരു ഗോളും നേടി. കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ ബംഗളൂരു, ജംഷഡ്പൂര്‍ ടീമുകള്‍ സീസണ്‍ പൂര്‍ത്തിയാക്കിയിരുന്നു. പോയിന്റ് പട്ടികയില്‍ ആറാമതാണ് ജംഷഡ്പൂര്‍. ബംഗളൂരു ഏഴാം സ്ഥാനത്തും.