പ്രതിരോധത്തിലും മധ്യനിരയിലും നിറഞ്ഞുനിന്നു; ഹീറോ ഓഫ് ദ മാച്ചായി അഹമ്മദ് ജഹൗഹ്

By Web Team  |  First Published Dec 20, 2020, 9:17 PM IST

മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയ മൊറോക്കന്‍ താരം പ്രതിരോധത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. ഈ പ്രകടനം തന്നെയാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി- മുംബൈ സിറ്റി എഫ്‌സി മത്സരത്തില്‍ ഹീറോയായി അഹമ്മദ് ജഹൗഹ്. മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയ മൊറോക്കന്‍ താരം പ്രതിരോധത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. ഈ പ്രകടനം തന്നെയാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മത്സരത്തില്‍ രണ്ട് ഗോളിനാണ് മുംബൈ ജയിച്ചത്. 

𝐓𝐡𝐞 𝐀𝐫𝐭𝐢𝐬𝐭 🎨

Watch Hero of the Match Ahmed Jahouh weave his magic in 📽️ pic.twitter.com/miWNnmbEAn

— Indian Super League (@IndSuperLeague)

കളത്തില്‍ 90 മിനിറ്റും താരമുണ്ടായിരുന്നു. 51 അക്യൂറേറ്റ് പാസുസകാളാണ് 32കാരന്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് ക്ലിയറന്‍സും നാല് ടാക്കിളുകളും താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. 2017 മുതല്‍ ഐഎസ്എല്ലിന്റെ ഭാഗമാണെങ്കിലും ആദ്യമായിട്ടാണ് ജഹൗഹ് മുംബൈ സിറ്റിക്കൊപ്പം കളിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ഗോവയ്‌ക്കൊപ്പമായിരുന്നു താരം. ഗോവയ്ക്ക് വേണ്ടി 53 മത്സരത്തില്‍ കളിച്ചിട്ടുള്ള ജഹൗഹ് ഒരു ഗോളും നേടി. 

Pulling the strings for 🧠 👏 pic.twitter.com/aqEHGilibR

— Indian Super League (@IndSuperLeague)

Latest Videos

undefined

2012 മുതല്‍ 16 വരെ മൊറോക്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് ജഹൗഹ്. എട്ട് മത്സരങ്ങളില്‍ കളിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മൊറോക്കന്‍ ക്ലബുകളായ ഇത്തിഹാദ് ഖെമിസെറ്റ്, മൊഗ്രേബ് തെതൗത്താന്‍, രാജ കാസബ്ലാങ്ക, ഫത് യൂണിയന്‍ സ്‌പോര്‍ട്‌സ് റാബത് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും താരം കളിച്ചു.

click me!