ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
യെമനിലെ ഹൂതികളുടെ ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യെമനിലും അമേരിക്കയുടെ സൈനിക നടപടി. ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ഇറാഖിലെയും സിറിയയിലെയും അമേരിക്കയുടെ സൈനികകേന്ദ്രങ്ങളിൽ പല തവണ ഇറാൻ സംഘങ്ങൾ ആക്രമണം നടത്തി. ചെങ്കടലിൽ കപ്പലുകളെ തുടർച്ചയായി ആക്രമിച്ചു. ഈ സാഹചര്യത്തിലാണ് അമേരിക്ക ശക്തമായ തിരിച്ചടി തുടങ്ങിയത്.ഇന്നലെ ഇറാഖിലും സിറിയയിലും 85 കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. നാല്പതിലേറെ പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് യെമനിലെ 35 കേന്ദ്രങ്ങളിലെ വ്യോമാക്രമണം.
ഹൂതികളുടെ മിസൈൽ റഡാർ കേന്ദ്രങ്ങൾ തകർന്നുവെന്നാണു റിപ്പോർട്ട്. ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച ജോർദാൻ സിറിയ അതിർത്തിയിൽ ഇറാൻ സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ മൂന്നു അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാൻ സായുധ സംഘങ്ങളുടെ ഭീഷണി ഒഴിയും വരെ ആക്രമണം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
undefined