ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് അറുതി; ഗാസ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി, അമേരിക്കയും റഷ്യയും വിട്ടുനിന്നു

By Web TeamFirst Published Dec 22, 2023, 11:21 PM IST
Highlights

പ്രമേയത്തിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു

ഹേഗ്: ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഗാസ പ്രമേയം യുഎൻ രക്ഷാ സമിതി പാസാക്കി. വോട്ടെടുപ്പിൽ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാതെയാണ് പ്രമേയം പാസാക്കിയത്. ഇരുപക്ഷവും വെടിനിർത്തൽ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തിൽ ഉള്ളത്. പ്രമേയത്തിൽ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന വാക്യത്തിൽ അമേരിക്ക എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അമേരിക്ക പ്രമേയത്തിന് വീറ്റോ ചെയ്തേക്കുമെന്ന സംശയം ബലപ്പെട്ടതും ഇതിന് പിന്നാലെയാണ്. എന്നാൽ വോട്ടെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾ അമേരിക്ക വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. യു എൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ വെടിനിർത്തൽ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഉടൻ വെടിനിര്‍ത്തൽ വേണമെന്ന നിര്‍ദ്ദേശം പ്രമേയത്തിൽ ഇല്ലാത്തതിനാൽ ഇസ്രയേലിന് മുകളിൽ വലിയ സമ്മര്‍ദ്ദം ചെലുത്താൻ യുഎന്നിന് സാധിക്കില്ല. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos

click me!