ഒമാൻ സുൽത്താനെ സ്വീകരിച്ച് ഇന്ത്യ; പ്രതിരോധം, ഊർജ്ജം, ബഹിരാകാശം തുടങ്ങി 9 മേഖലകളിലെ സഹകരണം ശക്തമാക്കാൻ ധാരണ

By Web TeamFirst Published Dec 16, 2023, 4:51 PM IST
Highlights

ശ്ചിമേഷ്യയിലെ സംഘർഷമടക്കമുള്ള വിഷയങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി

ദില്ലി: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് ഇന്ത്യയിൽ ഊഷ്മള സ്വീകരണം. ദില്ലിയിലെത്തിയ ഒമാൻ സുൽത്താനെ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരിച്ചു. പ്രതിരോധം, ഊർജ്ജം, ബഹിരാകാശം തുടങ്ങി 9 മേഖലകളിലെ സഹകരണം ശക്തമാക്കാനും ഇന്ത്യയും ഒമാനും തമ്മിൽ ധാരണയായി. സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. നാല് കരാറുകളിലും ഇന്ത്യയും ഒമാനും ഒപ്പു വച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് മന്ത്രിസഭ

Latest Videos

പശ്ചിമേഷ്യയിലെ സംഘർഷമടക്കമുള്ള വിഷയങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. ഗാസയിലെ സാഹചര്യവും മാനുഷിക സഹായവും ഇരു നേതാക്കളും ചർച്ച ചെയ്തു. ഭീകരവാദത്തിനെതിരായ നിലപാട് ഇന്ത്യ ഒമാനെ അറിയിച്ചു. ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണം എന്ന നിലപാട് ഇന്ത്യ ആവർത്തിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സന്ദർശന വിവരങ്ങൾ ഇങ്ങനെ

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതി ഭവനിൽ ഗംഭീര സ്വീകരണമാണ് നൽകിയത്. രാഷ്ട്രപതി ദ്രൗപദി മുർമു ഒമാന്‍ സുല്‍ത്താന് അത്താഴ വിരുന്ന് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ സ്വീകരിച്ചു. ഭീകരവാദം ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് ഇന്ത്യയും ഒമാനും സംയുക്തതമായി പറഞ്ഞത്. ദില്ലിയില്‍ ഒമാൻ സുല്‍ത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ ചർച്ചക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ഇക്കാര്യം വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഗാസയില്‍ സംഘ‌ർഷം പരിഹരിക്കാനുള്ള നടപടികള്‍ വേണമെന്നും പലസ്തീൻ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. പ്രതിരോധ, ബഹിരാകാശ രംഗങ്ങളില്‍ ഉൾപ്പെടെയുള്ള സഹകരണ കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.  മൂന്ന് ദിവസത്തെ സന്ദർശനം പൂര്‍ത്തിയാക്കി ഒമാൻ സുല്‍ത്താൻ നാളെ മടങ്ങും.

click me!