റഷ്യയിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്ന തോക്കുകൾ ഭീകരർക്കാവും ലഭിക്കുകയെന്ന് ഇന്ത്യ സംശയിച്ചിരുന്നു
ദില്ലി: ഇന്ത്യയുടെ സമ്മർദ്ദത്തിന് പിന്നാലെ പാക്കിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകൾക്കുള്ള കരാറിൽ നിന്ന് റഷ്യ പിന്മാറി. പാക്കിസ്ഥാനുമായി ഭാവിയിൽ യാതൊരു ആയുധ ഇടപാടും ഉണ്ടാകില്ലെന്നും റഷ്യ ഇന്ത്യക്ക് ഉറപ്പ് നൽകി.
റഷ്യയിൽ നിന്ന് 50000 എകെ സീരീസിലെ അസോൾട്ട് തോക്കുകൾ വാങ്ങാനുള്ളതായിരുന്നു കരാർ. റഷ്യയുമായുള്ള സൈനിക ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി കൂടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
undefined
റഷ്യയിൽ നിന്ന് പാക്കിസ്ഥാൻ വാങ്ങുന്ന തോക്കുകൾ ഭീകരർക്കാവും ലഭിക്കുകയെന്ന് ഇന്ത്യ സംശയിച്ചിരുന്നു. ഈ ആശങ്ക കൂടി ഉയർത്തിയാണ് കരാറിൽ നിന്ന് പിന്മാറാൻ റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടത്.
നിലവിൽ എകെ 47 ന്റെ ചൈനീസ് മോഡലായ എകെ 56 ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. സമാനമായ ഒട്ടേറെ തോക്കുകൾ പാക് ഭീകരരിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യൻ ഭരണകൂടത്തോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ഏതായാലും കരാറിൽ നിന്ന് പിന്മാറിയ റഷ്യ, ഇനി മേലിൽ പാക്കിസ്ഥാനുമായി ആയുധ കരാറിൽ ഏർപ്പെടില്ലെന്നും വ്യക്തമാക്കി.