വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചവറ്റുകുട്ടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 

Newborn babys body found in trash can in airport restroom mumbai

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചവറ്റുകുട്ടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ഇക്കാര്യം എയർപോർട്ട് അതോറിറ്റിയെ അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏതെങ്കിലും തരത്തിൽ സൂചന  ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ .

Latest Videos

vuukle one pixel image
click me!