ചാൾസ് മൂന്നാമൻ രാജാവിന് അർബുദം; പൊതുപരിപാടികൾ ഒഴിവാക്കി ചികിത്സയിലേക്ക്

By Web TeamFirst Published Feb 6, 2024, 6:35 AM IST
Highlights

 അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. 

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി. ചാൾസ് പൊതു പരിപാടികൾ ഒഴിവാക്കി, ചികിത്സ  ആരംഭിച്ചു. രാജാവ് എന്ന പദവിയിൽ അദ്ദേഹം തുടരുമെന്ന്  കൊട്ടാരം അറിയിച്ചു. മക്കളായ വില്യം, ഹാരി എന്നിവരെ ചാൾസ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയിൽ കഴിയുന്ന ഹാരി ഉടൻ നാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ചാൾസ് ബ്രിട്ടൻ്റെ രാജാവായി അധികാരമേറ്റത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!