ബൈഡന്‍റെ കയ്യിലെ പുസ്തകം ശ്രദ്ധിച്ചോ? ബ്ലാക്ക് ഫ്രൈഡേയിൽ ബൈഡൻ വാങ്ങിയത് ഇസ്രയേൽ ക്രൂരത വിവരിക്കുന്ന പുസ്തകം

By Web Team  |  First Published Dec 3, 2024, 12:12 AM IST

അമേരിക്കൻ മാധ്യമങ്ങളാണ് ബൈഡൻ പുസ്തകവുമായി പുറത്തിറങ്ങുന്ന ചിത്രം പ്രസിദ്ധീകരിച്ചത്


ന്യൂയോർക്ക്: ബ്ലാക്ക് ഫ്രൈഡേ ദിനത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ പുസ്തക ഷോപ്പിംഗ് ലോകമാകെ ചർച്ചയാകുന്നു. യു എസ് പ്രസിഡന്‍റ് പുസ്തക ഷോപ്പിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കയ്യിലുണ്ടായിരുന്ന പുസ്തകമാണ് ചർച്ചകൾക്ക് അടിസ്ഥാനം. പുസ്തകശാലയിൽ നിന്ന് കുടുംബസമേതം പുറത്തിറങ്ങുമ്പോൾ ജോ ബൈഡന്‍റെ കയ്യിലുണ്ടായിരുന്നത് ഇസ്രയേലിന്‍റെ ക്രൂരത വിവരിക്കുന്ന പുസ്തകമാണെന്നതാണ് ചർച്ചകളുടെ ആധാരം.

പടിയിറങ്ങും മുന്നേ നിലപാട് മാറ്റി ബൈഡൻ! പ്രസിഡൻ്റിൻ്റെ പ്രത്യേക അധികാരം പ്രയോഗിച്ചു, ഹണ്ടർ ബൈഡന് മാപ്പ് നൽകി

Latest Videos

undefined

അമേരിക്കൻ മാധ്യമങ്ങളാണ് ബൈഡൻ പുസ്തകവുമായി പുറത്തിറങ്ങുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. കയ്യിലെ പുസ്തകം ചിലർ തിരിച്ചറിഞ്ഞതോടെ ചൂടേറിയ ചർച്ചയായി അത് മാറുകയായിരുന്നു. മകൻ ഹണ്ടർ ബൈഡനും മകൾ ആഷ്‌ലി ബൈഡനും കൊച്ചുമക്കൾക്കുമൊപ്പം പുറത്തിറങ്ങിയ ബൈഡന്‍റെ കയ്യിൽ കൊളംബിയ സർവകലാശാല പ്രൊഫസറും പലസ്തീൻ - ലബനീസ് പ്രൊഫസർ റാഷിദ് ഖാലിദി രചിച്ച ഇസ്രയേലിന്‍റെ യുദ്ധ ക്രൂരത വിവരിക്കുന്ന പുസ്തകമായിരുന്നു. The Hundred Years’ War on Palestine: A History of Settler Colonialism and Resistance, 1917–2017 എന്ന പുസ്തകമായിരുന്നു അത്.

ടീഷർട്ടും ജാക്കറ്റും കൂളിങ് ഗ്ലാസും ക്യാപ്പും ധരിച്ച് ഒരു പുസ്തകശാലയിൽനിന്നു പുറത്തിറങ്ങുന്ന ബൈഡന്‍റെ ചിത്രമാണ് ചർച്ചയായിരിക്കുന്നത്. പലസ്തീനിൽ ഒരു നൂറ്റാണ്ട് കാലം ഇസ്രായേൽ നടത്തിയ അധിനിവേശത്തിന്റെയും വംശഹത്യയുടെയും ചരിത്രം അനാവരണം ചെയ്യുന്നതാണ് പുസ്തകം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!