ഇന്ത്യൻ ടീം ഈ വര്‍ഷം വീണ്ടും ഓസ്ട്രേലിയയിലേക്ക്, കളിക്കുക മൂന്ന് ഏകദിനവും അഞ്ച് ടി20യും; മത്സരക്രമം പുറത്ത്

ഇതാദ്യമായാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരക്ക് ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളും വേദിയാവുന്നത് എന്ന പ്രത്യേകതയും പരമ്പരക്കുണ്ട്.

Indian Cricket Team To Tour Australia For 3 ODIs, 5 T20Is In October-November

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ വര്‍ഷം വീണ്ടും ഓസ്ട്രേലിയന്‍ പര്യടനം നടത്തും.  ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന പര്യടനത്തില്‍ മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. ഒക്ടോബര്‍ 19 മുതല്‍ 25വരെ പെര്‍ത്ത്, അഡ്‌ലെയ്ഡ്, സിഡ്നി എന്നിവടങ്ങളിലായിരിക്കും ഏകദിന പരമ്പര നടക്കുക.

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെ നടക്കുന്ന ടി20 പരമ്പരയില്‍ കാന്‍ബെറ, മെല്‍ബൺ, ഹൊബാര്‍ട്ട്, ഗോള്‍ഡ് കോസ്റ്റ്, ബ്രിസ്ബേന്‍ എന്നിവയാണ് വേദികള്‍. ഈ വര്‍ഷം ആദ്യമാണ് ഇന്ത്യ ഓസേ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിച്ച് മടങ്ങിയെത്തിയത്. റെക്കോര്‍ഡ് കാഴ്ചക്കാരെ സൃഷ്ടിച്ച പരമ്പരയില്‍ ഇന്ത്യ 1-3ന് തോറ്റിരുന്നു. അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള മുന്നൊരുക്കത്തില്‍ പ്രധാനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര.

Latest Videos

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്, അനികേതിനെ ചാടിപ്പിടിച്ച് ജേക് ഫ്രേസര്‍ മക്‌ഗുര്‍ക്

ഇതാദ്യമായാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരക്ക് ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളും വേദിയാവുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യൻ വനിതാ ടീമും ഓസ്ട്രേലിയയില്‍ പരമ്പര കളിക്കാനെത്തും.

ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിന്‍റെ മത്സരക്രമം

ഒക്ടോബർ 19, ആദ്യ ഏകദിനം: പെർത്ത് സ്റ്റേഡിയം, പെർത്ത് (D/N)

ഒക്ടോബർ 23, രണ്ടാം ഏകദിനം: അഡ്‌ലെയ്ഡ് ഓവൽ, അഡ്‌ലെയ്ഡ് (D/N)

ഒക്ടോബർ 25, മൂന്നാം ഏകദിനം: എസ്‌സിജി, സിഡ്‌നി (D/N)

ഒക്ടോബർ 29, ആദ്യ ടി20: മനുക ഓവൽ, കാൻബറ

ഒക്ടോബർ 31, രണ്ടാം ടി20: എംസിജി, മെൽബൺ

നവംബർ 2, മൂന്നാം ടി20: ബെല്ലെറിവ് ഓവൽ, ഹൊബാർട്ട്

നവംബർ 6, നാലാം ടി20ഐ: ഗോൾഡ് കോസ്റ്റ് സ്റ്റേഡിയം, ഗോൾഡ് കോസ്റ്റ്

നവംബർ 8, അഞ്ചാം ടി20: ഗാബ, ബ്രിസ്‌ബേൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!