ഭൂചലന ദുരന്തം; മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം, രണ്ടു കോടിയിലധികം പേർ ദുരിതത്തിൽ

പാലങ്ങളും റോഡുകളും തകര്‍ന്നതിനാൽ പല ദുരന്ത മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അവശ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും ഭക്ഷണത്തിനും മ്യാന്മറിൽ ക്ഷാമം തുടരുകയാണ്. ഇതിനിടെ, അവശ്യവസ്തുക്കളുമായുള്ള ഇന്ത്യയുടെ മൂന്ന് വിമാനങ്ങളും മ്യാന്മറിലെത്തി.

Earthquake disaster; Shortage of medicine and food in Myanmar, more than 20 million people in distress

ബാങ്കോക്ക്: ഭൂചലന ദുരന്തം അനുഭവിയ്ക്കുന്ന മ്യാന്മറിൽ മരുന്നുകൾക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ക്ഷാമം. രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎൻ വ്യക്തമാക്കി. തകർന്ന കെട്ടിടങ്ങളുടെ കൂനകൾക്ക് അടിയിൽ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുത്തു. പാലങ്ങളും റോഡുകളും തകർന്നതിനാൽ പല ദുരന്ത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല.

45 ടൺ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങൾ മ്യാന്മറിലെത്തി.  ഇന്ത്യ അയച്ച എൺപതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. മ്യാന്മാർ ഭൂചലനത്തിന്‍റെ പ്രകമ്പനം ഉണ്ടായ തായ്‌ലൻഡിലെ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 17 പേർക്കാണ് തായ്‌ലൻഡിൽ ജീവൻ നഷ്ടമായത്. തായ്‌ലൻഡിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. 

Latest Videos

കട്ടുപൂച്ചനും ഒടുവിൽ വലയിൽ ; സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ


 

vuukle one pixel image
click me!