യുഎസിൽ നിന്ന് 388 അനധികൃത കുടിയേറ്റക്കാരെ തിരികെയെത്തിച്ചു, ഏജൻസികൾക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ

അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന ഏജൻസികൾക്കെതിരെ യു എസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

India says it has repatriated all identified illegal immigrants from the US

ദില്ലി: തിരിച്ചറിഞ്ഞ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും അമേരിക്കയിൽ നിന്ന്  തിരികെയെത്തിച്ചതായി ഇന്ത്യ. 
388 പേരെ തിരികെയെത്തിച്ചുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടുതൽ പേരെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അനധികൃത കുടിയേറ്റത്തിന് വഴിയൊരുക്കുന്ന ഏജൻസികൾക്കെതിരെ യു എസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്‍റ്  ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക സ്ഥാനമേറ്റെടുത്ത ശേഷം വാൻസ് നടത്തുന്ന രണ്ടാമത്തെ സുപ്രധാന സന്ദർശനമായിരിക്കും ഇന്ത്യയിലേത്. നേരത്തെ അദ്ദേഹം ഫ്രാൻസും ജർമനിയും സന്ദർശിച്ചിരുന്നു. ആദ്യ സന്ദശനത്തിൽ അനധികൃത കുടിയേറ്റ, മതസ്വാതന്ത്ര്യ വിഷയങ്ങളിലും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടുകൾക്ക് നേരെ മൂർച്ചയേറിയ വിമർശനങ്ങൾ ഉയർത്തി അദ്ദേഹം വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

Latest Videos

നേരത്തെ പാരിസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജെ ഡി വാൻസ് കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങൾക്കുമിടയിലെ സുപ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ആണവോര്‍ജം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പിന്തുണ ഈ യോഗത്തിൽ ചർച്ചാ വിഷയമായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും ഒരുമിച്ച് കോഫി പങ്കിടുകയും വാൻസിന്റെ മക്കൾക്ക് മോദി സമ്മാനങ്ങൾ നൽകുകയും ചെയ്തതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അന്ന് വിശദീകരിച്ചിരുന്നു. 

ഉറക്കമുണർന്ന പ്രശാന്ത് ന​ഗറിലെ 4 അപ്പാർട്ട്മെന്റുകളിലെയും താമസക്കാർ ഞെട്ടി! വീടിന് പുറത്ത് ചെരുപ്പോ ഷൂസോ ഇല്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!