അമേരിക്കയിലെ വെടിവെയ്പ്പ്; കൊലയാളി യൂനിവേഴ്സിറ്റി പ്രൊഫസര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Web TeamFirst Published Dec 7, 2023, 8:13 AM IST
Highlights

കൊലയാളിയുടെ മരണം ബന്ധുക്കളെ ബന്ധുക്കളെ അറിയിച്ചതിനുശേഷം പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലുണ്ടായ വെടിവെയ്പ്പിലെ കൊലയാളി യൂനിവേഴ്സിറ്റി പ്രൊഫസര്‍. 67 കാരനായ യൂനിവേഴ്സിറ്റി പ്രൊഫസറാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇയാള്‍ക്ക് വെടിവെയ്പ്പ് നടന്ന ലാസ് വേഗസ് ക്യാമ്പസുമായി ബന്ധമില്ല. കൊലയാളിയുടെ മരണം ബന്ധുക്കളെ ബന്ധുക്കളെ അറിയിച്ചതിനുശേഷം പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചിരുന്നു. വെടിവെയ്പ്പുണ്ടായശേഷം 

നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
 

Latest Videos

click me!