കോവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 17.68 ലക്ഷം കടന്നു. നിലവിൽ അമേരിക്കയിൽ 17,68,461 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വാഷിംങ്ടണ്‍: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ലോകവ്യാപകമായി 59,09,003 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ. 3,62,081 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. ഇതുവരെ 25,81,951 പേർക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.
കോവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 17.68 ലക്ഷം കടന്നു. നിലവിൽ അമേരിക്കയിൽ 17,68,461 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,03,330 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,98,725 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്.
undefined
അമേരിക്ക കഴിഞ്ഞാൽ കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത് ബ്രിട്ടനിലാണ്. 37,837 പേരാണ് ഇവിടെ മരിച്ചത്. 2,69,127 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 33,142 പേരും കോവിഡ് ബാധിച്ചു മരിച്ചു. 2,31,732 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
കൂടുതൽ പേർക്കു രോഗം ബാധിച്ച രാജ്യങ്ങൾ - (രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റിൽ മരണസംഖ്യ) റഷ്യ-3,79,051 (4,142), ബ്രസീൽ-4,38,812 (26,764), സ്പെയിൻ-2,84,986 (27,119), ഫ്രാൻസ്-1,86,238 (28,662), ജർമനി- 1,82,452 (8,570)
അതേ സമയം കൊവിഡിന്റെ രണ്ടാം വരവില്‍ പകച്ച് തെക്കന്‍ കൊറിയ. സോളില്‍ വീണ്ടും ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. അതേ സമയം നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ക്കൊരുങ്ങി ഫ്രാന്‍സ്. ജൂണ്‍ രണ്ടിന് ബാറുകളും റസ്റ്റോറന്റുകളും തുറക്കും. മ്യൂസിയങ്ങളും സ്മാരകങ്ങളും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. പൗരന്മാര്ക്ക് നൂറ് കിലോമീറ്ററിലധികം സഞ്ചരിക്കാനും അനുമതി നല്കി.
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 5 മലയാളികള്‍ കൂടി മരിച്ചു. തിരുവല്ല മുണ്ടമറ്റം സ്വദേശി റിയ എബ്രഹാം കുവൈത്തിലും, കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ധീൻ ദുബായിലും, കായംകുളം കൃഷ്ണപുരം സ്വദേശി ബാബു തന്പി സൗദിയിലും മരിച്ചു. ഷാർജയിൽ തിരുവനന്തപുരം മുട്ടട സ്വദേശി അശ്വനി കുമാറും റിയാദിൽ കുളമുട്ടം സ്വദേശി നിസാമുദ്ദീനും മരിച്ചു. ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 136.
കുവൈത്തിൽ സമ്പൂര്‍ണ്ണ കർഫ്യൂ മെയ് 30ന് അവസാനിക്കും. 31 മുതൽ വൈകീട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ കർഫ്യൂ.നീക്കം രാജ്യത്തെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായെന്ന് പ്രധാനമന്ത്രി. പുതിയ സമയക്രമം എന്നു വരെയെന്ന് വ്യക്തമാക്കിയില്ല.
അതേ സമയം ലോക ടൂറിസം 1950 ന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് യുഎൻ ടൂറിസം ഓർഗനൈസേഷൻ. ഈ വർഷം 70ശതമാനം തകർച്ച നേരിടും. രാജ്യങ്ങൾ അതിർത്തികൾ തുറന്നാലെ മേഖലയിൽ ഇനി ചലനങ്ങൾ ഉണ്ടാകൂ എന്നും സെക്രട്ടറി ജനറൽ സുറാബ് കാഷ്വിലി അറിയിച്ചു.