മെക്‌സിക്കോയില്‍ ആദ്യ രാമക്ഷേത്രം: പ്രതിഷ്ഠ നടത്തിയത് അമേരിക്കന്‍ പൂജാരി, ചിത്രങ്ങളും വീഡിയോയും

By Web TeamFirst Published Jan 22, 2024, 7:21 PM IST
Highlights

മെക്സിക്കോയിലെ ആദ്യത്തെ ഹനുമാന്‍ ക്ഷേത്രവും ക്വറെറ്റാരോ നഗരത്തിലാണെന്ന് എംബസി.

മെക്‌സിക്കോ സിറ്റി: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി മെക്‌സിക്കോയിലെ ആദ്യത്തെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും നടന്നു. മെക്സിക്കോയിലെ ക്വറെറ്റാരോ നഗരത്തിലാണ് ആദ്യ രാമക്ഷേത്രം സ്ഥാപിച്ചത്. ഇന്ത്യയില്‍ നിന്ന് കൊണ്ടു വന്ന വിഗ്രഹം അമേരിക്കന്‍ പൗരനായ പൂജാരിയാണ് പ്രതിഷ്ഠിച്ചത്. 

മെക്സിക്കോയില്‍ ആദ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്‌തെന്ന വിവരം മെക്സിക്കോയിലെ ഇന്ത്യന്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. 
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ തലേ ദിവസം മെക്സിക്കോയിലെ ക്വറെറ്റാരോ നഗരത്തില്‍ ആദ്യത്തെ രാമക്ഷേത്രം. അമേരിക്കന്‍ പുരോഹിതനാണ് ചടങ്ങ് നടത്തിയത്. മെക്സിക്കോയിലെ ആദ്യത്തെ ഹനുമാന്‍ ക്ഷേത്രവും ക്വറെറ്റാരോ നഗരത്തിലാണെന്ന് എംബസി എക്‌സിലൂടെ അറിയിച്ചു.

Latest Videos

 

First Lord Ram temple in Mexico!

On the eve of ‘Pran Pratishtha’ ceremony at Ayodhya, city of Queretaro in Mexico 🇲🇽 gets the first Lord Ram temple. Queretaro also hosts the first Lord Hanuman temple in Mexico. 1/2 pic.twitter.com/jBm5olGxVY

— India in México (@IndEmbMexico)

Ahead of Pran Pratishtha in Ayodhya, Mexico gets its first Ram Mandir in Queretaro.

The ‘Pran Pratishtha’ ceremony was performed by an American Priest with Mexican hosts & the idols brought from India. The atmosphere was filled with divine energy as the hymns & songs sung by the… pic.twitter.com/ThxtbkdW0l

— Megh Updates 🚨™ (@MeghUpdates)


പ്രാണ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ടൈം സ്‌ക്വയറില്‍ ശ്രീരാമന്റെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു പരിപാടികള്‍.

 രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍  
 

click me!