യോഗി സർക്കാരിന്‍റെ പുതിയ ഉത്തരവ്, ഗ്യാൻവാപിയിൽ പൂജക്ക് അനുമതി നൽകിയ ജഡ‍്ജി എകെ വിശ്വേശക്ക് ലോക്പാലായി നിയമനം

By Web Team  |  First Published Feb 29, 2024, 4:50 PM IST

വിരമിക്കല്‍ ദിനമായ ജനുവരി 31 നാണ് എ കെ വിശ്വേശ, ഗ്യാന്‍വാപിയിൽ ആരാധന നടത്താന്‍ അനുമതി നൽകി ഉത്തരവിട്ടത്
 

Yogi adityanath government appointed Gyanvapi masjid puja permitted varanasi court judge as lokpal

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി നിയമനം. ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായി വരാണാസി ജില്ലാ കോടതി റിട്ട. ജഡ്ജി എ കെ വിശ്വേശയെ നിയമിച്ചു. ഉത്തര്‍പ്രദേശിലെ യോഗി സർക്കാരാണ് പുതിയ നിയമനം നടത്തിയത്. വിരമിക്കല്‍ ദിനമായ ജനുവരി 31 നാണ് എ കെ വിശ്വേശ, ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകി ഉത്തരവിട്ടത്.

ഇനിയൊരിക്കലും അങ്ങനെ സംഭവിക്കരുത്, എയർ ഇന്ത്യക്ക് ഭീമൻ പിഴ, 30 ലക്ഷം! വിമാനത്താവളത്തിലെ ദാരുണ സംഭവത്തിൽ നടപടി

Latest Videos

അതേസമയം ഈ മാസം 26 ന് ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം എന്ന് വ്യക്തമാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി പള്ളിക്കമ്മിറ്റിയുടെ അപ്പീൽ തള്ളിക്കളഞ്ഞിരുന്നു. വരാണസി ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീലാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. പൂജ തടഞ്ഞ 1993 ലെ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് രോഹിത്ത് രഞ്ജൻ ആഗർവാൾ വിധിക്കുകയും ചെയ്തു.

വിശദ വിവരങ്ങൾ ഇങ്ങനെ

ഗ്യാൻവാപിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധനനടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25 -ാം ആനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. വ്യാസ് കുടുംബത്തിന്‍റെ കൈവശമായിരുന്നില്ല നിലവറകൾ എന്ന പള്ളിക്കമ്മറിയുടെ വാദം കോടതി തളളുകയാണ്. നാലു ദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി ഈ മാസം പതിനഞ്ചിന് ഹർജി വിധി പറയാൻ മാറ്റിയത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് അരാധനയ്ക്കുള്ള ഹർജി എത്തിയത്. ഹിന്ദുവിഭാഗത്തിന്‍റെ വാദം ഹൈക്കോടതിയും അംഗീകരിച്ചത് തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് ആയുധമാകും. അയോധ്യക്ക് പിന്നാലെ കാശിയും മഥുരയും ചർച്ചയാക്കാനുള്ള നീക്കത്തിന് യോഗി ആദിത്യനാഥും പരസ്യപിന്തുണ നല്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image