41,000 വർഷം പഴക്കം, ലോകത്തെ ഇതുവരെയുള്ളതിൽ ഏറ്റവും പുരാതനമായ ഒട്ടകപക്ഷിക്കൂട്; കണ്ടെത്തിയത് ഇന്ത്യയിൽ

By Web Team  |  First Published Jun 26, 2024, 7:50 PM IST

എംഎസ്‌യു ആർക്കിയോളജി ആൻഡ് ആൻഷ്യൻ്റ് ഹിസ്റ്ററി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ദേവര അനിൽകുമാർ സംഘത്തിന് നേതൃത്വം നൽകി. ഇന്ത്യയിലെ മെഗാഫൗണൽ സ്പീഷിസുകളുടെ വംശനാശം മനസ്സിലാക്കുന്നതിൽ കണ്ടെത്തൽ നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.


ഹൈദരാബാദ്:  41,000 വർഷം പഴക്കമുള്ള ലോകത്തിൽ ഇതുവരെ അറിയപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കമുള്ള ഒട്ടകപ്പക്ഷി കൂട് അന്താരാഷ്ട്ര ഗവേഷക സംഘം കണ്ടെത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് കൂട് കണ്ടെത്തിയത്. ഏകദേശം 9-10 അടി വീതിയുള്ള കൂട്, പുരാതന ഒട്ടക പക്ഷികളുടെ സ്വഭാവത്തെയും ആവാസ വ്യവസ്ഥയെയും കുറിച്ച് അഭൂതപൂർവമായ വിവരങ്ങൾ നൽകുന്നതാണെന്ന് സംഘം പറഞ്ഞു. കൂട്ടിൽ 911 ഒട്ടകപ്പക്ഷി മുട്ടകൾ ഉൾക്കൊള്ളും. ജർമ്മനി, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെ വഡോദരയിലെ എംഎസ് സർവകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.

എംഎസ്‌യു ആർക്കിയോളജി ആൻഡ് ആൻഷ്യൻ്റ് ഹിസ്റ്ററി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ദേവര അനിൽകുമാർ സംഘത്തിന് നേതൃത്വം നൽകി. ഇന്ത്യയിലെ മെഗാഫൗണൽ സ്പീഷിസുകളുടെ വംശനാശം മനസ്സിലാക്കുന്നതിൽ കണ്ടെത്തൽ നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടകപ്പക്ഷികളുടെ 3500 ഓളം അവശിഷ്ടങ്ങൾ കണ്ടെത്തിയത് ദക്ഷിണേന്ത്യയിലെ ഒട്ടകപ്പക്ഷികളുടെ ചരിത്രപരമായ സാന്നിധ്യത്തെ സാധൂകരിക്കുന്നതാണെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളമുള്ള മെഗാഫൗണൽ സ്പീഷിസുകളുടെ വംശനാശത്തിന് കാരണമായ പാരിസ്ഥിതിക മാറ്റത്തെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്നതിന് ഈ കണ്ടെത്തൽ സഹായിക്കുമെന്നും ​ഗവേഷക സംഘം കരുതുന്നു.

Latest Videos

undefined

Read More... ചൂടന്‍ കടല്‍; കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരത വ്യക്തമാക്കി നാസ, എല്ലാം മനുഷ്യ ഇടപെടല്‍ മൂലമെന്ന്

സിവാലിക് കുന്നുകളും പെനിൻസുലർ ഇന്ത്യയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒട്ടകപ്പക്ഷിയുമായി ബന്ധപ്പെട്ട മുൻ കണ്ടെത്തലുകൾ  ദശലക്ഷക്കണക്കി വർഷങ്ങൾ പഴക്കമുള്ളതാണെന്നും സംഘം പറയുന്നു. ലീക്കി ഫൗണ്ടേഷൻ്റെ ധനസഹായത്തോടെയുള്ള ഗവേഷണം 2023 ഏപ്രിൽ മുതൽ തുടരുകയാണ്.  

click me!