ഓട്ടോ ഡ്രൈവറെ കഴുത്തിൽപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് യുവതി, കാരണം ദുരൂഹം, പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ; വീഡിയോ

By Sangeetha KS  |  First Published Jan 15, 2025, 2:21 PM IST

യാത്രക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവതി തന്നെ അടിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ അവകാശപ്പെടുന്നു.തന്നോട് ഓട്ടോ ഡ്രൈവര്‍ വളരെ മോശമായ ഒരു കാര്യം പറഞ്ഞുവെന്നാണ് യുവതി പറയുന്നത്.

Woman brutally beats up auto driver in mirzapur UP Viral video on social media

ലഖ്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ യുവതി ഓട്ടോ ഡ്രൈവവറുടെ മുഖത്തടിക്കുന്ന വീഡിയോ വൈറലാകുന്നു. എന്നാല്‍ അടിച്ചതെന്തിനാണെന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. യാത്രക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവതി തന്നെ അടിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ അവകാശപ്പെടുന്നു. അതേ സമയം തന്നോട് ഓട്ടോ ഡ്രൈവര്‍ വളരെ മോശമായ ഒരു കാര്യം പറഞ്ഞുവെന്നാണ് യുവതി പറയുന്നത്. അന്നുമുതൽ തനിക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും അവർ പറഞ്ഞു.

How can UP Girls lag behind the Girls of Delhi and Rajasthan? This one is from Mirzapur in UP where the Ladki Hun Lad Sakti hun brand Girl assaulted the auto driver because he asked her to pay the fare. Lets recommend her name for next Bharat Ratna. pic.twitter.com/Xgw5s0Mn5N

— NCMIndia Council For Men Affairs (@NCMIndiaa)

പ്രിയാൻഷി പാണ്ഡെ എന്ന യുവതി ഓട്ടോ ഡ്രൈവറായ വിംലേഷ് കുമാർ ശുക്ലയെ ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിഴച്ച് അടിക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. ഡ്രൈവര്‍ ഈ സമയം യുവതിയോട് കൈകള്‍ കൂപ്പി സംസാരിക്കുന്നതും കാണാം. യുവതി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പ്രചരിപ്പിച്ചത്. അതേ സമയം വീഡിയോ വൈറലായതോടെ ഓട്ടോ ഡ്രൈവർ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Latest Videos

പ്രിയാൻഷിയെയും സഹോദരിയെയും ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ടപ്പോൾ യാത്രക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് യുവതി തന്നെ മർദ്ദിക്കാൻ തുടങ്ങിയതെന്ന് വിംലേഷ് കുമാർ ശുക്ല പരാതി നല്‍കി.തൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായത് കണ്ടതിന് ശേഷമുള്ള അപമാനം മൂലമാണ് പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

3 നാള്‍ കഴിഞ്ഞാല്‍ വിവാഹം, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image