വോട്ടിന് കോഴ:തനിക്കെതിരെയുള്ളത് ആരോപണം മാത്രം,പണം പിടിച്ചെടുത്തിട്ടില്ലെന്ന് ബിജെപി നേതാവ് വിനോദ് താവ്ഡെ

By Web Team  |  First Published Nov 20, 2024, 11:04 AM IST

എല്ലാം ബഹുജൻ വികാസകാടിയുടെയും ഹിതേന്ദ്ര താക്കൂറിന്‍റേയും നാടകം ആയിരുന്നുവെന്ന് ആക്ഷേപം


മുംബൈ: വോട്ടിന് കോഴ ആരോപണം നിഷേധിച്ച് ബിജെപി ദേശീയ സെക്രട്ടറി വിനോദ് ഭാവഡെ രംഗത്ത്. തനിക്കെതിരെയുള്ളത് വെറും ആരോപണം മാത്രമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.തൻറെ കയ്യിൽ നിന്നും പണം ഒന്നും പിടിച്ചെടുത്തിട്ടില്ല. അഞ്ചു കോടി രൂപ പിടിച്ചെടുത്തു എന്നാണ് രാഹുൽ ഗാന്ധിയും സുപ്രിയ സുലൈയും പറയുന്നത്.അങ്ങനെയെങ്കിൽ ആ പണം എവിടെയെന്ന് അവർ കാണിച്ചുതരണം.എല്ലാം ബഹുജൻ വികാസകാടിയുടെയും ഹിതേന്ദ്ര താക്കൂറിന്‍റേയും  നാടകം ആയിരുന്നു.അവിടെ കണ്ടെത്തിയ ഡയറിയും 9 ലക്ഷവും തന്‍റേതല്ല.അത് എവിടെ നിന്ന് വന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്..

ബിറ്റ്കോയിൻ ആരോപണത്തിൽ സുപ്രീയ സുലൈയ്ക്കെതിരെ സമഗ്രമായ അന്വേഷണമാണ് വേണ്ടത്...തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി ആരോപണം ഉന്നയിച്ചത്..താൻ ഹോട്ടലിൽ പോയത് തെരഞ്ഞെടുപ്പ് കാര്യങ്ങൾ ബിജെപി നേതാക്കളുമായി ചർച്ച ചെയ്യാനാണ്... അല്ലാതെ പണം നൽകാൻ അല്ലെന്നും അദ്ദേഹം പറഞ്ഞു

Latest Videos

click me!