തെലങ്കാനയിലെ പട്ടൻചെരു സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.
ഹൈദരബാദ് : തെലങ്കാനയിലെ ആശുപത്രിയിൽ ഗുരുതര വീഴ്ച. ഡോക്ടർക്ക് പകരം ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ സ്റ്റിച്ച് തുന്നി മരുന്ന് വച്ചു. തെലങ്കാനയിലെ പട്ടൻചെരു സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. ഡോക്ടര്‍ ആശുപത്രിയിലുണ്ടെന്നും പക്ഷേ അദ്ദേഹം, മറ്റ് തിരക്കുകളിലായതിനാലാണ് താൻ മുറിവ് തുന്നി മരുന്നുവെക്കുന്നതെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ വീഴ്ചയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.