കാർ എവിടെയോ തട്ടിയെന്ന് മനസിലായിട്ടും ഡ്രൈവർ വാഹനം നിർത്തിയില്ല. കുഞ്ഞ് അപകടത്തിൽ പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ഇയാൾ വാഹനമോടിച്ച് പോയെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കാൺപൂർ: ഉത്തർപ്രദേശിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകരിയുടെ മേൽ കാർ കയറിയിറങ്ങി കുട്ടി മരിച്ചു. കാൺപൂരിലെ ബാര- 7 ഏരിയയിൽ ആണ് ദാരുണമായ സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടേ ശരീരത്തിലൂടെ അയൽവാസി കാർ ഓടിച്ച് പോവുകയായിരുന്നു. സംഭവ സംഥലത്തുവെച്ചു തന്നെ കുട്ടി മരിച്ചു. അതേസമയം കാർ ഓടിച്ചിരുന്നയാൾ വാഹനം നിർത്താതെ രക്ഷപ്പെട്ടു.
കഴിഞ്ർ ദിവസം രാവിലെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് വസയുകാരി റോഡിലിറങ്ങി. ഈ സമയത്താണ് അയൽവാസി കാറുമായെത്തിയത്. മുന്നിൽ കുഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിക്കാതെ ഇയാൾ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കുഞ്ഞ് കളിക്കുന്നത് നോക്കി അമ്മ വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർ എവിടെയോ തട്ടിയെന്ന് മനസിലായിട്ടും ഡ്രൈവർ വാഹനം നിർത്തിയില്ല. കുഞ്ഞ് അപകടത്തിൽ പെട്ടെന്ന് തിരിച്ചറിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ ഇയാൾ വാഹനമോടിച്ച് പോയെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
undefined
വാഹനം തട്ടിയെന്ന് മനസിലായിട്ടും നിർത്താതെ മുന്നോട്ടെടുത്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. റോഡിലിരിക്കുന്ന കുട്ടിയെ കാർ ഇടിക്കുന്നതും പിന്നീട് ശരീരത്തിലൂടെ വാഹനം ഓടിച്ച് കയറുന്നതും വീഡിയോയിൽ കാണം. അപകടം നടക്കുന്ന സമയത്ത് ഒരു ബൈക്കും ഇവരെ കടന്നുപോയിരുന്നു. വീടിനടുത്ത് തന്നെ താമസിക്കുന്ന ആളാണ് മകളെ ഇടിച്ചിട്ടതെന്ന് രണ്ട് വയസുകാരിയുടെ പിതാവ് രോഹിത് സിംഗ് പറഞ്ഞു.
'ഒരൽപ്പം മനുഷ്യത്വമുണ്ടായിരുന്നെങ്കിൽ അയാൾ കാർ നിർത്തിയേനെ. ഉടനെ ആശുപത്രിയിൽ എത്തിക്കാനായിരുന്നെങ്കിൽ ചിലപ്പോൾ മകൾ രക്ഷപ്പെട്ടേനേ' എന്ന് പിതാവ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിടടുണ്ട്. കുട്ടിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താനായി സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Read More : യുപിയിൽ വീണ്ടും ചെന്നായ ആക്രമണം: 11 വയസുകാരിക്ക് ഗുരുതര പരിക്ക്, ആറാമത്തെ ചെന്നായക്കായി തെരച്ചിൽ