വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന നിലപാടുമായി സിബിസിഐ; മുനമ്പം തര്‍ക്കം നിയമഭേദഗതിയിലൂടെ പരിഹരിക്കണം

മുനമ്പം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ പരിഹാരം കാണണമെന്നും  മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി

Following KCBC, CBCI also takes a stand not to oppose the Waqf amendment Act

ദില്ലി: കെസിബിസിക്ക് പിന്നാലെ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കരുതെന്ന നിലപാടുമായി സിബിസിഐയും. മുനമ്പം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിബിസിഐ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും നിലപാടെടുത്തു. വാര്‍ത്താക്കുറിപ്പിലൂടെയാണ് സിബിസിഐ നിലപാട് വ്യക്തമാക്കിയത്. മുനമ്പം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് സിബിസിഐയുടെയും പ്രതീക്ഷ.

വഖഫ് നിയമഭേദഗതി ബില്‍ എതിര്‍ക്കപ്പെടേണ്ടതല്ലെന്ന നിലപാടാണ് സിബിസിഐ മുന്നോട്ട് വെക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെടണം. മതന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ബില്ലിനെതിരെ വ്യാപകമായി വ്യാജപ്രചാരണം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ നിര്‍ദ്ദേശം എല്ലാ എംപിമാരും പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

Latest Videos

സിബിസിഐ കൂടി പിന്തുണച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.  ബില്ലിനെതിരെ വ്യാപക നുണപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു വാര്‍ത്താസമ്മേളനം വിളിച്ചത്. ആരാധനാലയങ്ങളും ഖബര്‍സ്ഥാനുകളുമെല്ലാം തട്ടിയെടുക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധമായ ഒന്നും ബില്ലിലില്ല. ഈ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരും. കെസിബിസിയുടെ നിര്‍ദ്ദേശം എംപിമാര്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കെസിബിസിയുടെ  നിലപാട് സമ്മർദ്ദമായി മാറിയ പശ്ചാത്തലത്തില്‍ ബില്ലിനെ പൂർണണമായും എതിർക്കരുതെന്ന അഭിപ്രായം ചില എംപിമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സിബിസിഐ കൂടി അതേദിശയില്‍ നീങ്ങുമ്പോള്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്. എന്നാൽ, ബില്ലിനെ ഭാഗികമായി എതിർക്കാനാവില്ലെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. ക്രൈസ്തവ സംഘടനകളുമായി ചര്‍ച്ചക്ക് മുസ്ലീംലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം ബില്ല് ബുധനാഴ്ച പാര്‍ലമെന്‍റില്‍ കൊണ്ടുവരാനാണ് സാധ്യത. ബജറ്റ് സമ്മേളനം ഈയാഴ്ച അവസാനിക്കാനിരിക്കെ രണ്ട് സഭകളിലും പാസ്സാക്കാനാകുമോയെന്നത് സംശയമാണ്. 

നുണകൾ പ്രചരിപ്പിക്കരുത്, വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ഭേദഗതി ബില്ലിനെ ഭാഗികമായി പിന്തുണക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് എംപിമാർ; ദേശീയ നേതൃത്വത്തെ സമീപിച്ചു

tags
vuukle one pixel image
click me!