കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു; ഒൻപത് പേർ ആശുപത്രിയിൽ

By Web Team  |  First Published Jun 2, 2024, 5:03 AM IST

കൂൺ കഴിച്ച 12 പേരിൽ മൂന്ന് കുട്ടികൾ ഗുരുതര രോഗ പ്രശ്നങ്ങളെ തുടർന്ന് മരണപ്പെട്ടു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്


ഷില്ലോങ്: മേഘാലയയിൽ കൂൺ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ഇവർക്കൊപ്പമുള്ള ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ സഫായി എന്ന ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ 12 പേർ കൂൺ ഭക്ഷിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബി.എസ് സൊഹ്‍ലിയ പറഞ്ഞു.

കൂൺ കഴിച്ച 12 പേരിൽ മൂന്ന് കുട്ടികൾ ഗുരുതര രോഗ പ്രശ്നങ്ങളെ തുടർന്ന് മരണപ്പെട്ടു. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പറ‌ഞ്ഞു. എട്ടും പന്ത്രണ്ടും പതിനഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പൊലീസ് അധികൃതർ അറിയിച്ചു. 

Latest Videos

undefined

ഇത് ആദ്യമായല്ല കൂൺ കഴിച്ച് കുട്ടികൾക്ക് ഉൾപ്പെടെ ജീവൻ നഷ്ടമാവുന്ന വാർത്തകൾ മേഘാലയയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2021ൽ കാട്ടിൽ നിന്ന് ശേഖരിച്ച കൂൺ ഭക്ഷിച്ച ശേഷം ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവൻ നഷ്ടമായിരുന്നു.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!