Karnataka| നിര്‍ബന്ധിച്ചാല്‍ പോലും വാങ്ങുക 1 രൂപ മാത്രം; ഭിക്ഷക്കാരന്‍റെ സംസ്കാരചടങ്ങില്‍ ഭാഗമായത് ആയിരങ്ങള്‍

By Web Team  |  First Published Nov 17, 2021, 1:33 PM IST

എത്ര നിര്‍ബന്ധിച്ചാലും ആരില്‍ നിന്നും ഒരു രൂപയില്‍ അധികം വാങ്ങാന്‍ തയ്യാറായിരുന്നില്ല ബാസവ. ഭാഗ്യലക്ഷണമായി കണ്ടിരുന്ന ഭിക്ഷക്കാരന് ആദരാഞ്ജലി നല്‍കാനായി എത്തിയത് ആയിരങ്ങളാണ്


മാനസിക വെല്ലുവിളി നേരിട്ടുന്ന ഭിക്ഷക്കാരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒന്നിച്ച് കൂടിയത് ആയിരങ്ങള്‍. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് ബാസവ എന്ന പേരില്‍ അറിയപ്പെടുന്ന ഹച്ചാച്ച ബാസ്യ എന്ന 45 കാരനായ ഭിക്ഷക്കാരന്‍ മരിച്ചത്. ശനിയാഴ്ചയുണ്ടായ റോഡ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഞായറാഴ്ചയാണ് ബാസവയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്.

ഹഡാഗലി നഗരത്തിലെ ആളുകള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു ബാസവ. ഒരാളില്‍ നിന്നുപോലും 1 രൂപയില്‍ അധികം പണം ബാസവ വാങ്ങാറില്ലായിരുന്നു. ഇയാള്‍ക്ക് ഭിക്ഷ നല്‍കുന്നത് ഭാഗ്യം നല്‍കുമെന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം. ഒരു രൂപയില്‍ അധികം ആരെങ്കിലും നല്‍കിയാല്‍ അത് മടക്കി നല്‍കിയ ശേഷം മാത്രമായിരുന്നു ബാസവ പോയിരുന്നത്. മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന എം പി പ്രകാശ, മുന്‍മന്ത്രിയായിരുന്ന പരമേശ്വര നായിക് എന്നിവര്‍ അടക്കം സുപരിചിതനായിരുന്നു ഈ നാല്‍പ്പത്തിയഞ്ചുകാരനെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് പേരാണ് ബാസവയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തത്.

Latest Videos

undefined

ബാന്‍ഡും സംഗീതമടക്കം മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിലുണ്ടായിരുന്നു. ബാസവയുടെ മൃതസംസ്കാര ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഭിക്ഷക്കാരനായാണ് ജീവിച്ചത് എന്നാല്‍ ഒരുനായകനായാണ് ബാസവ മടങ്ങുന്നതെന്നാണ് നിരവധിപ്പേര്‍ വീഡിയോകളോടും ചിത്രങ്ങളോടും പ്രതികരിക്കുന്നത്. 

യാചിക്കാൻ ആ​ഗ്രഹമില്ല, ദയവായി പേന വാങ്ങൂ, വൃദ്ധയുടെ അധ്വാനിക്കാനുള്ള മനസിന് കയ്യടി
പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ നിന്നുള്ള രത്തന്‍ എന്ന പ്രായമായ സ്ത്രീ ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ പേനകള്‍ വച്ചുകൊണ്ട് അവ വില്‍ക്കുകയാണ്. എന്നാല്‍, അതില്‍ എഴുതിയിരിക്കുന്ന ഒരു നോട്ടാണ് ആ സ്ത്രീയേയും അവരുടെ തൊഴിലിനെയും പ്രത്യേകതയുള്ളതാക്കുന്നത്. 'എനിക്ക് യാചിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് ദയവായി ഒരു നീലനിറത്തിലുള്ള പേന വാങ്ങൂ, നന്ദി, അനുഗ്രഹങ്ങള്‍' എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. 

ഒഴുക്കുള്ള ഇംഗ്ലീഷില്‍ ഭിക്ഷയാചിക്കുന്ന തെരുവുകുട്ടി
കാഠ്മണ്ഡുവിലെ തെരുവില്‍ ഒഴുക്കുള്ള ഇംഗ്ലീഷില്‍ ഭിക്ഷയാചിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം വൈറലായി. ബോളിവുഡ് നടന്‍ അനുപം ഖേര്‍ പങ്കുവച്ച വീഡിയോയാണ് വൈറലായത്. സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളില്‍ എത്തിയപ്പോഴാണ് താരം അവളെ കണ്ടുമുട്ടിയത്. എന്തെങ്കിലും തരണം എന്നതായിരുന്നു അദ്ദേഹത്തോടുള്ള അവളുടെ ആദ്യ ആവശ്യം. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുകയായിരുന്നു രണ്ടാമത്തെ ആവശ്യം. ഭിക്ഷാടനത്തിന് ഇടയിലാണ് താന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചതെന്നും അവള്‍ പറഞ്ഞു. തനിക്ക് സ്‌കൂളില്‍ പോകാനും പഠിക്കാനും വലിയ ആഗ്രഹമാണെന്നും പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വരുന്ന തനിക്ക് അതിനൊന്നും കഴിയുന്നില്ലെന്നും പെണ്‍കുട്ടി സങ്കടപ്പെടുന്നത് വീഡിയോയിലുണ്ട്. 

click me!