ഗതാഗതമന്ത്രിയുമായുള്ള ചർച്ച പരാജയം; ബസ് പണിമുടക്ക് പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാർ

By Web TeamFirst Published Jan 8, 2024, 3:43 PM IST
Highlights

ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല. പൊങ്കൽ അവധി അടുത്തിരിക്കെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ചെന്നൈ: തമിഴ്നാട്ടിൽ പൊങ്കൽ അവധി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപത്തിലേറെ യൂണിയനുകൾ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടത്തോടെയാണ് പ്രഖ്യാപനം. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല. 

ദീർഘദൂര ബസുകളും സർവീസ് നടത്തില്ലെന്നും, ഇതിനോടകം പുറപ്പെട്ട ബസുകൾ യാത്രക്കാരെ ഇറക്കിയശേഷം സ്റ്റാന്‍ഡുകളിൽ തുടരുമെന്നും സമരക്കാർ പറഞ്ഞു. അതേസമയം, പണിമുടക്ക് യാത്രക്കാരെ ബാധിക്കില്ലെന്നും പല യൂണിയനുകളും സർവീസ് നടത്താൻ തയാറാണെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു. സമർക്കാർ മുന്നോട്ടുവച്ച 6 ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിച്ചതാണെന്നും ബാക്കി പൊങ്കാലിന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു. 

Latest Videos

click me!