ബ്രിട്ടനില്‍ ശസ്ത്രക്രിയ വൈകി, കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സക്കായി ഇന്ത്യയിലേക്ക് മടങ്ങി

അപകടത്തിന് പിന്നാലെ അദ്ദേഹം ഉടൻ തന്നെ ഫാർമസിയിൽ സഹായം തേടി. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രി പരിചരണം ആവശ്യമുള്ള അപകടമായി റിപ്പോർട്ട് ചെയ്തു.

Surgery delayed in Britain, young man with seriously injured hand returns to India for treatment

ദില്ലി: ബ്രിട്ടനിൽ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് പ്രവാസി ഇന്ത്യയിലേക്ക് തിരിച്ചെത്തി ചികിത്സ തേടി യുവാവ്. ആര്യൻ മംഗൾ എന്ന യുവാവാണ് ചികിത്സക്കായി ഇന്ത്യയിലേക്ക് തിരിച്ചത്. ബ്രിട്ടനിലെ പൊതുജനാരോ​ഗ്യ സംവിധാനമായ എൻഎച്ച്എസിന്റെ സേവനം വളരെ മോശമായിരുന്നുവെന്നും അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട വീഡിയോയില്‍ ആരോപിച്ചു. ഗ്ലാസ് പൊട്ടിയാണ് ആര്യന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റത്. ഷെഡ്യൂൾ ചെയ്ത ശസ്ത്രക്രിയ 4-5 ദിവസത്തേക്ക് മാറ്റിവെച്ചതോടെയാണ് ഇന്ത്യയിൽ എത്തി ചികിത്സ തേടിയതെന്നും ഇദ്ദേഹം പറഞ്ഞു. 

എൻഎച്ച്എസിൽ നിന്ന് കാലതാമസമുണ്ടായതായും മതിയായ പരിചരണം ലഭിച്ചില്ലെന്നും ഇയാൾ പറഞ്ഞു. ചികിത്സ വൈകിയതോടെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos

അപകടത്തിന് പിന്നാലെ അദ്ദേഹം ഉടൻ തന്നെ ഫാർമസിയിൽ സഹായം തേടി. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രി പരിചരണം ആവശ്യമുള്ള അപകടമായി റിപ്പോർട്ട് ചെയ്തു. ബോധക്ഷയം തടയാൻ എനർജി ഗുളികകൾ നൽകി. തുടർന്ന് അദ്ദേഹം ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ മൂന്ന് മണിക്കൂർ കാത്തിരുന്നതിനു ശേഷം ഒരു ഡോക്ടർ അദ്ദേഹത്തെ കണ്ടു. അടുത്ത ദിവസം പ്ലാസ്റ്റിക് സർജനെ കാണാൻ നിർദേശിച്ചു. ശസ്ത്രക്രിയാ വിദഗ്ധൻ കൈയിൽ അനസ്തേഷ്യ കുത്തിവയ്ക്കുകയും മൂന്ന് ദിവസത്തിന് ശേഷം ശസ്ത്രക്രിയയ്ക്കായി വരാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, മുറിവിൽ നിന്ന് വീണ്ടും രക്തസ്രാവം തുടങ്ങി. ഡോക്ടർ ബാൻഡേജ് മുറുക്കുകയും അധിക ഡ്രെസ്സിംഗുകൾ നൽകുകയും ചെയ്തു. മുറിവ് കാരണം മംഗളിന് ഉടൻ തന്നെ പനി പിടിച്ചു. 

Read More... മന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല: യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന് കേന്ദ്രം

അന്ന് വൈകുന്നേരം ഷെഡ്യൂൾ ചെയ്ത ശസ്ത്രക്രിയ 4-5 ദിവസത്തേക്ക് മാറ്റിവച്ചതായി അറിയിപ്പ് ലഭിച്ചു. തുടർന്നാണ് ഇയാൾ ഇന്ത്യയിലേക്ക് വിമാനം ബുക്ക് ചെയ്ത് തിരിച്ചെത്തി. ഇന്ത്യയിലെക്കി ശസ്ത്രക്രിയ നടത്തി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു. ഇനി തുന്നലുകൾ നീക്കം ചെയ്ത് ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു. ബ്രിട്ടനിലെ ഡോക്ടർമാർ ദയയുള്ളവരും പ്രൊഫഷണലുകളുമായിരുന്നെങ്കിലും, കാലതാമസം അസഹനീയമായിരുന്നുവെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ എഴുതി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AM (@aryanmangal_)

tags
vuukle one pixel image
click me!