പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി പരാമർശം അനാവാശ്യം, റദ്ദാക്കി സുപ്രീം കോടതി

By Web Team  |  First Published Aug 20, 2024, 1:31 PM IST

വിധിന്യായങ്ങൾ എഴുതുമ്പോൾ ജഡ്ജിമാർ പ്രസംഗിക്കുകയല്ല വേണ്ടതെന്നും ഇത്തരം വിധിന്യായങ്ങൾ തീർത്തും തെറ്റാണെന്നും സുപ്രീം കോടതി

supreme court cancel controversial remarks of kolkatha highcourt

ദില്ലി: പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം എന്ന കൽക്കത്ത ഹൈക്കോടതി പരാമർശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിയും പരാമർശങ്ങളും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗികാതിതക്രമക്കേസിലെ വിധി പ്രസ്താവനക്കിടെയായിരുന്നു കൽകത്ത ഹൈക്കോടതിയുടെ വിവാദ പരാമർശം.കഴിഞ്ഞ ഓക്ടോബറിലാണ് സംഭവം.

കൌമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും രണ്ട് മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ആനന്ദം ആസ്വദിക്കുന്നവൾ സമൂഹത്തിന്റെ കണ്ണിൽ പരാജയമാണെന്നും കോടതിയുടെ പരാമർശിച്ചിരുന്നു. പരാമർശത്തിനെത്തുടർന്ന് ഡിസംബറിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഹൈക്കോടതിയുടെ പരാമർശം ആക്ഷേപകരവും അനാവശ്യവുമെന്ന് ചൂണ്ടിക്കാട്ടി.വിധിന്യായങ്ങൾ എഴുതുന്പോൾ ജഡ്ജിമാർ പ്രസംഗിക്കുകയല്ല വേണ്ടതെന്നും ഇത്തരം വിധിന്യായങ്ങൾ തീർത്തും തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Latest Videos

ബലാത്സംഗ കേസിൽ വിചാരണ നടക്കവേ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ്, അച്ഛൻ ഒരാൾ തന്നെ; കേസ് റദ്ദാക്കി ഹൈക്കോടതി

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image