സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്, മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്താൽ പണി! കാശ് കിട്ടില്ല

ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനശീലം വെളിപ്പെടുത്തണം. മറച്ചുവെച്ചാൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് തുക ലഭിക്കില്ലെന്ന് സുപ്രീം കോടതി. എൽ ഐ സി യുടെ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവ്.

Suppression Of Drinking Habit Justifies Rejection Of Health Insurance Claim For Alcohol Related Hospitalisation says Supreme Court

ദില്ലി: ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തിൽ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കിൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്‌ തുക ലഭിക്കാൻ അർഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ വിവരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി) യുടെ അപ്പീൽ അനുവദിച്ചാണ്‌ കോടതി ഉത്തരവ്. ജസ്റ്റിസ് വിക്രംനാഥ് , സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തിൽ നിർണായക ഉത്തരവ്‌ പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos

vuukle one pixel image
click me!