ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേലെ വീണു; 6 പേർ കൊല്ലപ്പെട്ടു

മണ്ണിടിച്ചിലിനെ തുടർന്ന് മരങ്ങൾ വാഹനങ്ങൾക്ക് മീതെ കടപുഴകി വീണ് ഹിമാചലിലെ കുളുവിൽ ആറ് മരണം


ദില്ലി: ഹിമാചൽപ്രദേശിലെ കുളുവിലെ മണികരനിൽ മണ്ണിടിച്ചിലിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകൾ അതിനിടയിൽ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റ നിലയിൽ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.

click me!