വണ്ടാനം മെഡിക്കൽ കോളേജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു

ഡയാലിസിസ് കഴിഞ്ഞ ശേഷം രക്ത സമ്മർദം കൂടുകയായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്. 

woman underwent dialysis in vandanam medical college died after her condition deteriorated

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു. പുന്നപ്ര സ്വദേശി തസ്‌നിയാണ് മരിച്ചത്. 44 വയസായിരുന്നു. രണ്ടു വർഷമായി ഡയാലിസിസിന് വിധേയയാകുന്ന തസ്‌നിയെ തിങ്കളാഴ്ച രാത്രിയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡയാലിസിസിന് വിധേയമാക്കിയിരുന്നു. ഇതിന് ശേഷം രക്ത സമ്മർദം കൂടിയതിനാൽ ഇവരെ സ്‌കാനിങിന് വിധേയയാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് മരണം സ്ഥിരീകരിച്ചത്.

Read also: ഫുട്ബോൾ കളിച്ച് മടങ്ങുമ്പോൾ അപകടം; ബൈക്ക് റോഡരികിലെ ഭിത്തിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!