'സുരക്ഷ വർദ്ധിപ്പിക്കണം'; രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്, സന്ദേശം തമിഴ്നാട്ടിൽ നിന്നെന്ന് സൂചന

ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം.

ayodhya ram mandir trust receives bomb threat warning cyber probe points to Tamil Nadu origin

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്. രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം. തമിഴ്‌നാട്ടിൽ നിന്നാണ് ഇ-മെയിൽ വന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാം മന്ദിറിൽ നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് ഇ മെയിലിൽ പറഞ്ഞിരിക്കുന്നത്. രാമ ജന്മഭൂമി ട്രസ്റ്റിന് തിങ്കളാഴ്ച രാത്രിയാണ് സന്ദേശം ലഭിച്ചത്. ക്ഷേത്രത്തിന്‍റെയും പരിസരത്തിന്‍റെയും സുരക്ഷയിൽ ആശങ്ക ഉന്നയിച്ച്, സുരക്ഷ വർദ്ധിപ്പിക്കാൻ ഇമെയിലൂടെ അജ്ഞാതൻ അധികൃതരോട് ആവശ്യപ്പെട്ടു. രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും ഇ മെയിൽ ലഭിച്ചു. 

Latest Videos

തുടർന്ന് പ്രദേശത്തെ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്‌നാട്ടിൽ നിന്നാണ് ഇമെയിൽ വന്നതെന്നാണ് പൊലീസ് പ്രാഥമികമായി നൽകുന്ന വിവരം. ആരാണ് ഇ മെയിൽ അയച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അയോധ്യയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കി. സുരക്ഷാ സേന പ്രദേശമാകെ അരിച്ചുപെറുക്കി സമഗ്രമായ തെരച്ചിൽ ആരംഭിച്ചു.

'കാറ് ബോംബ് വച്ച് പൊട്ടിക്കും': ഗാലക്‌സി വെടിവയ്പ്പ് ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും സല്‍മാന് ഭീഷണി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!