ജലം പാഴായിപ്പോകുന്നതും സ്രോതസ്സുകൾ മലിനമാകുന്നതും തടയാനും ജലം പാഴാക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ശിക്ഷിക്കുന്നതിനും ഈ ടീമുകളെ ചുമതലപ്പെടുത്തും.
ദില്ലി: കടുത്ത വേനലിൽ രാജ്യതലസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായതോടെ നടപടികളുമായി സർക്കാർ. നഗരത്തിൽ വെള്ളം പാഴാകുന്നത് തടയാൻ ദില്ലി മന്ത്രി അതിഷി ബുധനാഴ്ച ഡൽഹി ജല ബോർഡിന് കത്തയച്ചു. ജലം പാഴാക്കുന്നത് പിടിക്കപ്പെട്ടാൽ 2000 രൂപ പിഴ ചുമത്തും. കൂടാതെ, നിർമ്മാണ സ്ഥലങ്ങളിലോ വാണിജ്യ സ്ഥാപനങ്ങളിലോ കണ്ടെത്തുന്ന ഏതെങ്കിലും അനധികൃത വാട്ടർ കണക്ഷനുകൾ വിച്ഛേദിക്കാനുള്ള അധികാരവും സംഘത്തിന് നൽകും.
Read More.... കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിലേക്ക്; അടുത്ത ഒരാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത
undefined
ഡൽഹിയിലാകെ 200 ടീമുകളെ ഉടൻ വിന്യസിക്കാൻ ഡിജെബി സിഇഒയ്ക്ക് അയച്ച കത്തിൽ മന്ത്രി നിർദേശം നൽകി. ജലം പാഴായിപ്പോകുന്നതും സ്രോതസ്സുകൾ മലിനമാകുന്നതും തടയാനും ജലം പാഴാക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ശിക്ഷിക്കുന്നതിനും ഈ ടീമുകളെ ചുമതലപ്പെടുത്തും. പൈപ്പ് വെള്ളം ഉപയോഗിച്ച് കാറുകൾ കഴുകുക, വാട്ടർ ടാങ്കുകൾ കവിഞ്ഞൊഴുകാൻ അനുവദിക്കുക, ഗാർഹിക ജലവിതരണം നിർമ്മാണത്തിനോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ തടയുകയാണ് പ്രധാന ലക്ഷ്യം.