വലിയ റബ്ബർ ട്യൂബുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ജലമാര്‍ഗമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന നിഗമനത്തിലെത്താൻ കാരണം
അമൃത്സര്‍: പഞ്ചാബില്‍ വന്‍ മയക്കുമരുന്നുവേട്ട. 105 കിലോ ഹെറോയിന്‍, 32 കിലോ കഫീന്‍ അന്‍ഹൈഡ്രസ്, 17 കിലോ ഡിഎംആര്‍ എന്നിവയാണ് പിടികൂടിയത്. അഞ്ച് വിദേശ നിര്‍മ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു. നവജ്യോത് സിംഗ്, ലവ്പ്രീത് കുമാര്‍ എന്നിങ്ങനെ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. പാകിസ്ഥാനില്‍ നിന്ന് ജലമാര്‍ഗമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് നിഗമനം. പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
വലിയ റബ്ബർ ട്യൂബുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ജലമാര്‍ഗമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന നിഗമനത്തിലെത്താൻ കാരണം. ഹെറോയിൻ കൂടാതെ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും ഒരു തദ്ദേശീയ നിർമ്മിത തോക്കും പൊലീസ് കണ്ടെടുത്തു. സംസ്ഥാനം കണ്ട ഏറ്റവും വലിയ ഹെറോയിൻ വേട്ടയെന്നാണ് പഞ്ചാബ് പൊലീസ് മേധാവി ഗൗരവ് യാദവ് പ്രതികരിച്ചത്. പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റിലേക്ക് നയിച്ചേക്കാവുന്ന ബന്ധങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും ഡിജിപി പറഞ്ഞു.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം