ദില്ലിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു, മോശം അവസ്ഥ, നിയന്ത്രണങ്ങൾ കടുപ്പിച്ചു

By Web Team  |  First Published Oct 22, 2024, 10:11 AM IST

​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ - ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി


ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ  ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ - ​ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി
മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും  , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം  ഏര്‍പ്പെടുത്തി.സ്വകാര്യ വാഹനങ്ങളുടെ ഉപയോ​ഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ പാർക്കിം​ഗ് ഫീസ് കൂട്ടും, ​ഗതാ​ഗത തടസം കുറയ്ക്കാൻ ന​ഗരത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥരെ നിയോഗിക്കും

എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി.നിലവില് ദില്ലിയില്‍ വായുമലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്

Latest Videos

undefined

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പതയൊഴുകുന്നു, തീരവാസികള്‍ ആശങ്കയില്‍

പെട്രോൾ, ഡീസൽ വാഹന നിരോധനം; ഉടൻ നടപ്പിലാക്കാൻ ഈ രാജ്യം, ഇന്ത്യയുടെ പ്ലാൻ എന്തെന്ന് അറിയുമോ?

click me!