ദില്ലിയിൽ ഡോക്ടറെ വെടിവച്ച് കൊന്നതിന് പിന്നിൽ നഴ്സിന്റെ ഭർത്താവെന്ന് പിടിയിലായ ആളുടെ മൊഴിയെന്ന് പൊലീസ്

By Web TeamFirst Published Oct 4, 2024, 1:03 PM IST
Highlights

പരിക്കേറ്റ് ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറുടെ ക്യാബിനിലെത്തിയ കൌമാരക്കാർ 50കാരനായ ഡോക്ടറെ വെടിയുതിർത്ത് കൊലപ്പെടുത്തിയത് വ്യാഴാഴ്ചയായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിരുന്നു

ദില്ലി: ദില്ലി കാളിന്ദികുഞ്ചിൽ ഡോക്ടറെ ആശുപത്രിക്ക് ഉള്ളിൽ കയറി വെടിവെച്ചു കൊന്ന സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. 50വയസുകാരനായ യുനാനി ഡോക്ടറെ കൊലപ്പെടുത്താൽ ക്വട്ടേഷൻ നൽകിയത് സ്ഥാപനത്തിലെ ഒരു നഴ്സിന്റെ ഭർത്താവാണെന്നാണ് പിടിയിലായ ആൾ വിശദമാക്കുന്നത്. രണ്ട് കൌമാരക്കാരാണ് ഡോക്ടറെ ആശുപത്രിക്കുള്ളിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്. ഡോക്ടറിന് നഴ്സുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ക്വട്ടേഷൻ നൽകിയതെന്നാണ് പിടിയിലായിട്ടുള്ളയാൾ മൊഴി നൽകിയിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.  

ഡോക്ടറെ കൊലപ്പെടുത്തിയാൽ മകളെ വിവാഹം ചെയ്ത് നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തതായാണ് പിടിയിലായ ആൾ മൊഴി നൽകിയിട്ടുള്ളതെന്നാണ് ദില്ലി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.  നഴ്സിന്റെ ഭർത്താവിന്റെ എടിഎമ്മിൽ നിന്ന് പണവും ഇയാൾ പിൻവലിച്ചതായും മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. നവമാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 2024ലെ ആദ്യ കൊലപാതകെ എന്ന് തോക്കുമായി അലറി ബഹളം വയ്ക്കുന്ന കൌമാരക്കാരന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ട് ഇത്തരത്തിലാണ് പൊലീസിന് കിട്ടുന്നത്. 

Latest Videos

വ്യാഴാഴ്ചയാണ് ദില്ലിയിലെ  നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയവരാണ് ഡോക്ടർക്കെതിരെ വെടിയുതിർത്തത്. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയില്‍ പതിവ് പോലെ ഡ്യൂട്ടിലായിരുന്ന ഡോക്ടര്‍ ജാവേദ് അക്തറിനെ പരിക്കുകളോടെ രണ്ടുപേര്‍ ചികില്‍സയ്ക്കെന്ന പേരില്‍ എത്തിയ കൌമാരക്കാരാണ് ആക്രമിച്ചത്. ശബ്ദം കേട്ട്  പ്രദേശവാസികള്‍  ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!