'പാക്ക് അധീന കശ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേത് തന്നെ ആയിരിക്കും'; പിഒകെ തിരിച്ചുപിടിക്കുമെന്നും അമിത് ഷാ

By Web Team  |  First Published May 24, 2024, 9:52 PM IST

യു പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും പി ഒ കെ തിരിച്ചു പിടിക്കുമെന്ന് പറഞ്ഞിരുന്നു


ദില്ലി: പാക്ക് അധീന കശ്മീർ തിരിച്ചു പിടിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്ക് അധീന കശ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേത് തന്നെ ആയിരിക്കും, നമ്മൾ തിരിച്ചു പിടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോൺ​ഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പാക്കിസ്ഥാന്റെ കൈയിൽ ആറ്റംബോബ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണ്. എന്നാൽ ബി ജെ പി ഒരു ബോംബിനെയും ഭയക്കുന്നില്ലെന്നും പി ഒ കെ തിരിച്ചുപിടിക്കുമെവന്നും അമിത് ഷാ ജാർഖണ്ഡിലെ റാലിയിൽ പറഞ്ഞു. നേരത്തെ യു പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും പി ഒ കെ തിരിച്ചു പിടിക്കുമെന്ന് പറഞ്ഞിരുന്നു.

മണിശങ്കറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞുപോയി, ലാഹോറിൽ പോയ എനിക്ക് പാകിസ്ഥാൻ്റെ ശക്തി എത്രയെന്ന് അറിയാം: മോദി

Latest Videos

undefined

മണിശങ്കർ അയ്യരുടെ 'പാക്കിസ്ഥാൻ' പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്‍റെ കയ്യിൽ ആറ്റംബോബുണ്ടെന്നും ബഹുമാനിച്ചില്ലെങ്കിൽ അവര്‍ ആറ്റംബോംബ് പ്രയോഗിക്കുമെന്നുമുള്ള മണിശങ്കര്‍ അയ്യറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞ് പോയെന്നാണ് മോദി പറഞ്ഞത്. ലാഹോറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പാകിസ്ഥാന് എത്ര ശക്തിയുണ്ടെന്നറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പതാക ചന്ദ്രനിലുള്ളപ്പോള്‍, പാകിസ്ഥാന് പതാകയിലാണ് ചന്ദ്രനെന്നും മോദി പരിഹസിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!