ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; സിഐഡി കുറ്റപത്രം സമർപ്പിച്ചു

By Web Team  |  First Published Jun 27, 2024, 5:11 PM IST

ജൂൺ 17-ന് സിഐഡിക്ക് മുമ്പാകെ യെദിയൂരപ്പ ഹാജരായിരുന്നു. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം. 
 


ബെം​ഗളൂരു: മുൻ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. ബെംഗളുരുവിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. ജൂൺ 17-ന് സിഐഡിക്ക് മുമ്പാകെ യെദിയൂരപ്പ ഹാജരായിരുന്നു. യെദിയൂരപ്പയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതടക്കം ഉൾപ്പെടുത്തിയാണ് കുറ്റപത്രം. 

നേരത്തെ, മൂന്ന് മണിക്കൂറോളം യെദിയൂരപ്പയെ ചോദ്യം ചെയ്തിരുന്നു. സിഐഡി എഡിജിപി ബികെ സിംഗ്, എസ്‍പി സാറ ഫാത്തിമ, എസ്ഐ പൃത്ഥ്വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താൻ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ പറഞ്ഞു.

Latest Videos

undefined

കടലാക്രമണം രൂക്ഷം; എടവനക്കാട് നാളെ ഹർത്താലിന് ആഹ്വാനം

https://www.youtube.com/watch?v=Ko18SgceYX8


 

click me!