മഹാരാഷ്ട്രയിൽ നിന്നുള്ള ട്രെയിനിന്‍റെ കാര്യം ആ സംസ്ഥാനത്തിന്‍റെ സര്‍ക്കാരിനോട് ചോദിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ദില്ലി:ശ്രമിക് ട്രെയിനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ. കേരളം ഏര്‍പ്പെടുത്തിയ ഇ-പാസ് ഉള്‍പ്പെടെയുള്ള രീതികള്‍ അതി സങ്കീര്‍ണമാണ്. ഇത് എളുപ്പത്തിലാക്കി മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള നടപടികളെടുക്കണം. മഹാരാഷ്ട്രയിൽ നിന്നുള്ള ട്രെയിനിന്‍റെ കാര്യം ആ സംസ്ഥാനത്തിന്‍റെ സര്‍ക്കാരിനോട് ചോദിക്കണം. എന്ത് കൊണ്ട് തിരിച്ചെത്തുന്നവരുടെ വിവരങ്ങള്‍ നല്‍കിയല്ലെന്ന് ആ സംസ്ഥാനമാണ് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന റെയിൽവേ മന്ത്രിയുടെ ആരോപണത്തിന് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.
'അതൊക്കെ പിയൂഷ് ഗോയല്‍ അല്ല തീരുമാനിക്കേണ്ടത്'; റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി
undefined
'തീവ്ര മേഖലയിൽ നിന്നെത്തുന്നവരെ കരുതലോടെയാണ് സംസ്ഥാനം സ്വീകരിക്കുന്നത്. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനയക്കാൻ റെയില്‍വേ കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേരളത്തിന് വിവരം ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയില്‍വേ മന്ത്രിയെ അറിയിച്ചു. വരുന്നവരുടെ ശരിയായ നിരീക്ഷണത്തിനും രോഗം തടയുന്നതിനും സർക്കാർ നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാലതിന് ശേഷവും സമാനമായ തീരുമാനമുണ്ടായി. അതിനാൽ ഇക്കാര്യം പ്രധാനമന്ത്രിയെ കൂടി അറിയിച്ചു. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണിത്'. മുംബൈയിൽ നിന്നുള്ളവരും വരണമെന്നാണ് സർക്കാരിന്റെ നിലപാടെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.