Latest Videos

'തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം'; ജനം മൂന്നാമതും മോദി സർക്കാരില്‍ വിശ്വാസമർപ്പിച്ചെന്ന് രാഷ്ട്രപതി

By Web TeamFirst Published Jun 27, 2024, 11:41 AM IST
Highlights

മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. 

ദില്ലി: പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.  2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി.

ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ആഗോള സമ്പദ്‍രം​ഗത്തിൽ 15 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ്‍രം​​ഗമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതിക്കായി  കഴിഞ്ഞ പത്ത് വർഷം വലിയ പ്രവർത്തനം നടത്തി. ആഗോള തലത്തിലെ പ്രശ്നങ്ങൾക്കായും സർക്കാർ ഇടപെടല്‍ ഉണ്ടായി. സർക്കാർ കർഷകർക്ക് നല്‍കുന്നത് വലിയ പിന്തുണയാണെന്നും രാഷ്ട്രപതി പറഞ്ഞു. 

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനത്തിനായും സർക്കാരിന്‍റെ ഇടപെടല്‍ ഉണ്ടായി. സ്ത്രീകളുടെ ഉന്നമനത്തിനായും സർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കി. ആദിവാസി വിഭാഗങ്ങളിലേക്കും ഇപ്പോള്‍ വികസനമെത്തുന്നുണ്ട്. ആദിവാസി വിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. ഇന്ത്യ വിശ്വബന്ധുവായി  ഉയരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നല്‍കാനായി. ബാങ്കിങ് രംഗത്തും വലിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. ജിഎസ്ടി വരുമാനം ഏപ്രിലില്‍ രണ്ട് ലക്ഷം കോടി കടന്നു. പ്രതിരോധ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു. ഒരു റാങ്ക് ഒരു പെൻഷൻ നടപ്പാക്കി. 

യുവാക്കള്‍ക്കായുള്ള സർക്കാർ ഇടപെടല്‍ പരാമർശിക്കുപോള്‍ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. നീറ്റ് എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ  ഇടപെടല്‍ നടത്തിയെന്നും ചോദ്യ പേപ്പർ ചോർത്തിയർക്കെതിരെ കർശന നടപടിയുണ്ടാകുെന്നും പറഞ്ഞ ദ്രൗപദി മുർമു സുതാര്യമായ അന്വേഷണം നടക്കുമെന്നും ഉറപ്പു നൽകി. നിരവധി പേർക്ക് സിഎഎയിലൂടെ പൗരത്വം ലഭിച്ചു. ഇന്ത്യയെ വിശ്വബന്ധുവായാണ് ലോകം കാണുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 

വോട്ടിങ് യന്ത്രങ്ങള്‍ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി. അടിയന്തരാവസ്ഥയെ ജനാധിപത്യത്തിലെ ഇരുണ്ട കാലമെന്നാണ് രാഷ്ട്രപതി പരാമർശിച്ചത്. അടിയന്തരാവസ്ഥ ഭരണഘടന വിരുദ്ധമെന്നും പറഞ്ഞ രാഷ്ട്രപതി ഭരണഘടനക്കെതിരായ വലിയ ആക്രമണമാണിതെന്നും അഭിപ്രായപ്പെട്ടു. 


 

click me!