നഴ്സസ് ദിനത്തില്‍ ദില്ലി ജിടിബി ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരം വിജയം

By Web Team  |  First Published May 12, 2021, 5:10 PM IST

നഴ്സസ് ദിനത്തില്‍ ദില്ലി ജിടിബി ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരം വിജയം. ആവശ്യമായ സ്റ്റാഫുകളെ നിയമിക്കുക, ഡ്യൂട്ടി റോസ്റ്റര്‍ അപാകതകള്‍ പരിഹരിക്കുക, വിശ്രമം അനുവദിക്കുക തുടങ്ങിയ  അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 


ദില്ലി: നഴ്സസ് ദിനത്തില്‍ ദില്ലി ജിടിബി ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരം വിജയം. ആവശ്യമായ സ്റ്റാഫുകളെ നിയമിക്കുക ഉൾപ്പെടെ അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം നടത്തിയത്. സമരത്തെ തുടർന്ന് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന  നഴ്സുമാരാണ്  പ്രതിഷേധം നടത്തിയത് .

ആവശ്യങ്ങൾ നടപ്പാക്കാൻ നഴ്സ്സ് ദിനത്തിൽ മാതൃകാ സമരം നടത്തിയ ഒരു സംഘം നഴ്സുമാർ. കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ജിബിടിയിലെ  നഴ്സുമാരാണ് സമരം നടത്തിയത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ദില്ലി ജിടിബി ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞിരുന്നു. ഇതോടെ ജോലി ഭാരം ഇരട്ടിയായി. വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി. 

Latest Videos

undefined

കു ടൂതൽ നഴ്സുമാരെ നിയമിച്ചു പ്രശ്നം പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്നാണ്  ഡ്യൂട്ടി റോസ്റ്റര്‍ അപാകതകള്‍ പരിഹരിക്കുക, വിശ്രമം അനുവദിക്കുക തുടങ്ങിയ  അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടങിയത്. ഡ്യൂട്ടിയിലുള്ളവരെ ഒഴിവാക്കിയാണ് സമരം നടത്തിയത്. തുടർന്ന് യൂണിയൻ ഭാരവാഹികളുമയി  ആശുപത്രി അധികൃതർ  ചർച്ച നടത്തി.  മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെന്നും ഇത് ഉടൻ നടപ്പാക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയതോടെ നഴ്സുമാർ സമരം പിൻവലിക്കുകയാണെന്ന് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!