മൂന്ന് മണിക്ക് കാലിയായ ചെയറുകൾ, പോസ്റ്റിട്ട് ഉപഭോക്താവ്; 'വേഗം ചിത്രം ഡിലീറ്റ് ചെയ്യൂ', എസ്ബിഐയുടെ മറുപടി

By Web Team  |  First Published Jun 1, 2024, 12:29 PM IST

ലളിതിന്‍റെ പരാതിയോട് എസ്ബിഐ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, സോഷ്യൽ മീഡിയയിൽ നിന്ന് ചിത്രം ഉടൻ നീക്കം ചെയ്യണമെന്നും എസ്ബിഐ ആവശ്യപ്പെട്ടു. ചിത്രം ദുരുപയോഗം ചെയ്താൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നാണ് എസ്ബിഐ മുന്നറിയിപ്പ് നൽകിയത്. 


ജയ്പുര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ശാഖയില്‍ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് ഉപഭോക്താവ്. ബാങ്കിലെത്തിയപ്പോള്‍ ഒരു ജീവനക്കാരനെ പോലെ അവരുടെ ചെയറുകളില്‍ കണ്ടില്ലെന്നാണ് എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ ലളിത് സോളങ്കി പറയുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ലളിത് എസ്ബിഐ ശാഖയില്‍ എത്തുന്നത്. ഈ സമയം മുഴുവൻ പേരും ഒരുമിച്ച ഉച്ചഭക്ഷണത്തിനായി പോയിരിക്കുകയായിരുന്നു. ലോകം പോലും പൂർണ്ണമായും മാറാം. നിങ്ങളുടെ സേവനങ്ങൾക്ക് കഴിയില്ലെന്നാണ് ലളിത് എക്സിൽ കുറിച്ചത്. 

ലളിതിന്‍റെ പരാതിയോട് എസ്ബിഐ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, സോഷ്യൽ മീഡിയയിൽ നിന്ന് ചിത്രം ഉടൻ നീക്കം ചെയ്യണമെന്നും എസ്ബിഐ ആവശ്യപ്പെട്ടു. ചിത്രം ദുരുപയോഗം ചെയ്താൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നാണ് എസ്ബിഐ മുന്നറിയിപ്പ് നൽകിയത്. 

Latest Videos

undefined

''താങ്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ ബ്രാഞ്ച് പരിസരത്ത് ഫോട്ടോഗ്രാഫി/വീഡിയോഗ്രഫി നിരോധിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. ഇവ ദുരുപയോഗം ചെയ്‌താൽ നിങ്ങൾ ഉത്തരവാദിയായേക്കാം. അതിനാൽ, സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്ന് ഇവ ഉടനടി നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു - ലളിതിന്‍റെ പോസ്റ്റിന് എസ്ബിഐ മറുപടി നൽകിയത് ഇങ്ങനെയാണ്. 

അതേസമയം, ബാങ്കിന്‍റെ ഉച്ചഭക്ഷണ സമയത്തെക്കുറിച്ച് വന്ന കമന്‍റിനും എസ്ബിഐ മറുപടി നല്‍കി. "ഞങ്ങളുടെ ശാഖകളിലെ സ്റ്റാഫ് അംഗങ്ങളുടെ ഉച്ചഭക്ഷണ സമയത്തിന് പ്രത്യേക സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ദയവായി ശ്രദ്ധിക്കുക. ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കൾക്ക് തുടർ സേവനങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കാൻ ബ്രാഞ്ചുകളിൽ ഉച്ചഭക്ഷണ സമയം സ്തംഭിച്ചിരിക്കുന്നു.

1177 രൂപയ്ക്ക് പറക്കാം; എയർ ഇന്ത്യ എക്സ്പ്രസിൽ ടൈം ടു ട്രാവൽ സെയിൽ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!