Rajasthan| കോൺ​ഗ്രസ് പാർട്ടിയിൽ ഭിന്നതയില്ല; എല്ലാ വിഭാ​ഗങ്ങൾക്കും സർക്കാരിൽ പ്രാതിനിധ്യമെന്നും സച്ചിൻ പൈലറ്റ്

By Web Team  |  First Published Nov 21, 2021, 11:39 AM IST

പാർട്ടിയുടെ ഏത് തലത്തിലും പ്രവർത്തിക്കാൻ താൻ സന്നദ്ധനാണ്. കഴിഞ്ഞ 20 വർഷം പാർട്ടി തന്ന എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർത്ഥമായി നിർവഹിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു


ദില്ലി: രാജസ്ഥാൻ (rajasthan)കോൺ​ഗ്രസ് പാർട്ടിയിൽ(congress party) ഭിന്നതയില്ലെന്ന് സച്ചിൻ പൈലറ്റ്(sachin pilot).2023 ൽ വീണ്ടും അധികാരത്തിൽ തിരിച്ച് വരികയാണ് ലക്ഷ്യം . 
അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. നാല് ദളിത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ  എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും ഇപ്പോൾ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. മന്ത്രിസഭ പുനസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അജയ് മാക്കൻ എന്നിവർക്ക് നന്ദി പറയുകയാണെന്നും സച്ചിന പൈലറ്റ് പറഞ്ഞു. 

പാർട്ടിയുടെ ഏത് തലത്തിലും പ്രവർത്തിക്കാൻ താൻ സന്നദ്ധനാണ്. കഴിഞ്ഞ 20 വർഷം പാർട്ടി തന്ന എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർത്ഥമായി നിർവഹിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. 

Latest Videos

undefined

 

 

ബിജെപിയുടെ നയങ്ങൾ ജനങ്ങൾ തള്ളി കളഞ്ഞു. സ്ത്രീകൾ മുന്നോട്ട് വരണമെന്നാണ് കോൺഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നതെന്നും പൈലറ്റ് പറഞ്ഞു. 

 

Read More:Rajasthan| രാജസ്ഥാന്‍: 15 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പൈലറ്റിന് ആശ്വാസം

click me!