ആക്രി പെറുക്കി ഉപജീവനം നടത്തിയ യുവാവിനെ ബീഫ് കഴിച്ചെന്നാരോപിച്ച് മർദ്ദിച്ച് കൊന്നു, 7 പേർ പിടിയിൽ

By Web Team  |  First Published Sep 2, 2024, 9:30 AM IST

ആക്രി പെറുക്കി ജീവിക്കുന്ന അതിഥി തൊഴിലാളി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കായി പോകുന്നതിനിടെ ആൾക്കൂട്ടം തടഞ്ഞു നിർത്തുകയും ബീഫ് കഴിച്ചെന്നാരോപിച്ചു മർദ്ദിക്കുകയും ആയിരുന്നു. സാബിറിന്റെ സുഹൃത്തായ അസം സ്വദേശിക്കും അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.


ചണ്ഡിഗഡ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ചു അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തിൽ കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പിടിച്ചെടുത്ത മാംസം പരിശോധനക്കയച്ചെന്നും പൊലീസ് വിശദമാക്കി. കഴിഞ്ഞ 27നാണ് ബംഗാൾ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്.

ഹരിയനയിലെ ചർഖി ദാദ്രി ജില്ലയിലാണ് ബീഫ് കഴിച്ചെന്നു ആരോപിച്ചു യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. ബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രി പെറുക്കി ജീവിക്കുന്ന സാബിർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കായി പോകുന്നതിനിടെ ആൾക്കൂട്ടം തടഞ്ഞു നിർത്തുകയും ബീഫ് കഴിച്ചെന്നാരോപിച്ചു മർദ്ദിക്കുകയും ആയിരുന്നു. സാബിറിന്റെ സുഹൃത്തായ അസം സ്വദേശിക്കും അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

Latest Videos

undefined

സംഭവം വിവാദമായതോടെ പ്രായപൂർത്തിയാവാത്ത രണ്ട് പേർ അടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. സാബിറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ മാംസം പരിശോധനക്കായി അയച്ചു. പോസ്റ്റ് മോർടം നടപടികൾശേഷം സാബിറിന്റെ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോയി. സാബിറിന്റെ ഭാര്യക്ക് ജോലി നൽകുമെന്ന് മമത ബാനർജി അറിയിച്ചു. സംഭവത്തിൽ ഹരിയാന സർക്കാരിനെതീരെ രൂക്ഷ വിമർശനവുമായി തൃണമൂൽ നേതാവ് മഹുവാ മൊയിത്ര രംഗത്തെത്തി. 

ബിജെപി ഉത്പാദിപ്പിച്ച വെറുപ്പിലാണ് സാബിറിന് ജീവൻ നഷ്ടമായതെന്ന് മഹുവ ആരോപിച്ചു.രാഷ്ട്രീയ വിവാദം കനത്തതോടെ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്നിയും രംഗത്തെത്തി. ആൾക്കൂട്ട കൊലപാതകമെന്ന് സംഭവത്തെ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും ഗോവധനിരോധനത്തിനെതിരെ ഹരിയാന പാസ്സാക്കിയ കർശന നിയമത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നുമായിരുന്നു സെയ്നിയുടെ വിചിത്ര മറുപടി. അതേസമയം വിഷയത്തിൽ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. വിദ്വേഷം ആയുധമാക്കി അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുന്നുവെന്നാണ് ആക്രമണ ദൃശ്യങ്ങൾ പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!