കര്‍ണാടകയിലെ ബെംഗളുരുവിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായ കുസുമ കെ യെക്കുറിച്ചാണ് ബില്‍ഗേറ്റ്സ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിലൂടെ പ്രശംസിച്ചിരിക്കുന്നത്
ബെംഗളുരു: പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനത്തിലൂടെ സാമ്പത്തിക ശാക്തീകരണത്തിന് ഊന്നലേകുന്ന ഇന്ത്യന്‍ വനിതയെ പുകഴ്ത്തി മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. കര്‍ണാടകയിലെ ബെംഗളുരുവിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായ കുസുമ കെ യെക്കുറിച്ചാണ് ബില്‍ഗേറ്റ്സ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിലൂടെ പ്രശംസിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിലൂടെയും ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കാനും സാധിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇവര്‍ നല്‍കുന്ന സേവനത്തിനെയാണ് ബില്‍ ഗേറ്റ്സ് പ്രശംസിച്ചിരിക്കുന്നത്.
ഒരു സമൂഹത്തിന് മൊത്തം പ്രതീക്ഷയും സാമ്പത്തിക ശാക്തീകരണവുമാണ് കുസുമ ചെയ്യുന്നതെന്നാണ് ബില്‍ ഗേറ്റ്സ് പറയുന്നത്. ബെംഗളുരുവിലെ സാധാരണ കുടുംബാംഗമാണ് കുസുമ. 22കാരിയായ കുസുമ ബെംഗളുരുവിലെ ഹുസ്കൂര്‍ പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് ഓഫീസറാണ്. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് മൂന്നൂറിലധികം ആളുകളുടെ പെന്‍ഷന്‍ അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ ചെയ്യുന്ന വ്യക്തി കൂടിയാണ് ഈ 22കാരി.
undefined
പെന്‍ഷന്‍ പണം വാങ്ങാന്‍ മാത്രമല്ല ആ പണത്തില്‍ ഒരു പങ്ക് നിക്ഷേപമാക്കാനും കുസുമയോട് നിര്‍ദേശങ്ങള്‍ തേടി പോസ്റ്റ് ഓഫീസിലെത്തുന്നത് നിരവധിപ്പേരാണ്. വലിയ കമ്പനികളിലെ ജോലികള്‍ക്കിടയില്‍ കസ്റ്റമേഴ്സുമായി നേരിട്ട് സംവദിക്കാനുള്ള അവസരം വളരെ കുറവാണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് സാധാരണക്കാരുമായി ഏറെ അടുത്ത് നില്‍ക്കുന്ന ഒന്നാണ്.
രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും നിലവില്‍ നല്‍കുന്നുണ്ട് നിക്ഷേപങ്ങളും, പണം പിന്‍വലിക്കലും അടക്കം നിരവധി സേവനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസിന്‍റെ സഹായം തേടുന്നതില്‍ ഏറിയ പങ്കും സാധാരണക്കാരാണെന്നതാണ് ശ്രദ്ധേയം. ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്തേക്ക് സാധാരണക്കാരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും പോസ്റ്റ് ഓഫീസുകള്‍ക്ക് സാധിച്ചിട്ടുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം