മണിപ്പൂരിൽ സംഘര്‍ഷം; കാണാതായ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയിൽ, സുരക്ഷ ശക്തമാക്കി പൊലീസ് 

By Web Team  |  First Published Sep 10, 2024, 6:32 AM IST

മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി


മണിപ്പൂരിൽ സംഘർഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ മെയ് തെ അനുകൂല വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലിൽ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റു. 

ഇതിനിടെ ക്യാങ് പോപ്പിയിൽ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തെ മെയ് തൈ സംഘടനകൾ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകൾ കേന്ദ്ര സർക്കാരിന് പരാതി നൽകി.

Latest Videos

അതേസമയം, മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചർച്ച നടന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയോട് സ്ഥിതി വിശദീകരിച്ചു. രാഷ്ട്രപതി ഭരണം ആലോചനയിൽ ഇല്ലെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.സംഘർഷം തുടരുമ്പോഴും പ്രധാനമന്ത്രിയുടെ മൗനം പൊറുക്കാനാകാത്തത് ആണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. 

click me!