335 കിലോ കഞ്ചാവും 6.5 കിലോ എംഡിഎംഎയും പിന്നെ കൊക്കെയ്നും; ലഹരി വസ്തുക്കൾ വൻ തോതിൽ നശിപ്പിച്ച് മംഗളൂരു പൊലീസ്

കഴിഞ്ഞ വർഷം മാത്രം 1000ൽ അധികം ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ. 

Mangaluru police disposed of drugs seized worth around rs 6 crore 80 lakhs

മംഗളൂരു: കഴിഞ്ഞ വർഷം നഗര പരിധിയിൽ നിന്ന് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ച് മംഗളൂരു പൊലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ മുൾകി വ്യവസായ മേഖലയിലാണ് മയക്കുമരുന്നുകൾ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. 

2024ൽ പിടികൂടിയ മയക്കുമരുന്നുകൾക്കൊപ്പം 2023ൽ പിടികൂടിയ ഏതാനും മയക്കുമരുന്നുകളും നശിപ്പിച്ചതായി മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. 37 കേസുകളിലായി പിടികൂടിയ 335 കിലോ ഗ്രാം കഞ്ചാവും 6.5 കിലോ ഗ്രാം എംഡിഎംഎയും 16 ഗ്രാം കൊക്കെയ്നുമാണ് നശിപ്പിച്ചത്. ഇവയ്ക്ക് 6 കോടി 80 ലക്ഷം രൂപ വിലവരുമെന്നും കഴിഞ്ഞ വർഷം മാത്രം 1000ൽ അധികം ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest Videos

അതേസമയം, ജനുവരി 11ന് മിസോറമിലെ ചംഫായി ജില്ലയിൽ നിന്ന് 97.90 ലക്ഷം രൂപ വിലമകതിക്കുന്ന ഹെറോയിനുമായി ഒരാളെ അസം റൈഫിൾസ് പിടികൂടിയിരുന്നു. ലൽതൻപുനിയ എന്ന 35കാരനാണ് പിടിയിലായത്.  ജനുവരി 10ന് സമാനമായ രീതിയിൽ ഹെറോയിനുമായി മൂന്ന് പേരെ അസം റൈഫിൾസ് പിടികൂടിയിരുന്നു. 9.51 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. മിസോറമിൽ നിരോധിത വസ്തുക്കളുടെ നിരന്തരമായ കള്ളക്കടത്ത് തടയാനായി അസം റൈഫിൾസ് വ്യാപക പരിശോധനകൾ ഉൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ട് പോകുകയാണ്. 

READ MORE: കാറിലെത്തിയത് 5 പേർ, ബൈക്ക് യാത്രികരെ ഇടിച്ചിട്ടു, പിന്നാലെ ആക്രമണം; സംഭവം പെരിങ്ങോട്, പൊലീസ് കേസെടുത്തു

vuukle one pixel image
click me!
vuukle one pixel image vuukle one pixel image