'അമ്മയുടെ അവസാന ഓർമ്മയാണ്, ദയവായി തിരിച്ചുതരണം'; സ്കൂട്ടർ മോഷ്ടാക്കളോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥിച്ച് യുവാവ്

By Web Team  |  First Published Oct 15, 2024, 7:41 AM IST

H14BZ6036 എന്ന നമ്പറിലുള്ള ആക്ടീവ സ്കൂട്ടറാണ് ദസറ രാത്രിയിൽ നഷ്ടമായതെന്ന് അഭയ് പറഞ്ഞു. 


പൂനെ: സ്കൂട്ടർ മോഷ്ടിച്ചവരോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥനയുമായി യുവാവ്. ആ സ്കൂട്ട‍ർ തന്റെ അമ്മയുടെ അവസാനത്തെ ഓർമ്മയാണെന്നും
തിരിച്ചുതരണമെന്നും യുവാവ് ആവശ്യപ്പെട്ടു. അഭയ് ചൗഗുലെ എന്ന യുവാവാണ് വികാരഭരിതമായ പ്ലക്കാർഡുകളുമായി റോഡിലിറങ്ങിയത്. ജെഎം റോഡിൽ പ്ലക്കാർഡുകളുമായി നിൽക്കുന്ന ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മറാത്തി ഭാഷയിലാണ് പ്ലക്കാ‍ർഡ്. 

"എൻ്റെ ആക്ടീവ മോഷ്ടിച്ച കള്ളനോട് വിനീതമായ അഭ്യർത്ഥന, ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ അത് വാങ്ങിയത്. അത് അമ്മയുടെ അവസാന ഓർമ്മയാണ്. ദയവായി തിരികെ നൽകുക. ഞാൻ നിങ്ങൾക്ക് ഒരു പുതിയ വാഹനം വാങ്ങിത്തരാം. പക്ഷേ, എൻ്റെ അമ്മയുടെ സ്കൂട്ടർ തിരികെ നൽകണം". അഭയ് ചൗഗുലെ പ്ലക്കാർഡിലൂടെ അഭ്യർത്ഥിച്ചു.

Latest Videos

undefined

കറുപ്പ് നിറത്തിലുള്ള ആക്റ്റിവയാണ് നഷ്ടപ്പെട്ടതെന്ന് അഭയ് പറയുന്നു. MH14BZ6036 എന്നതാണ് വാഹനത്തിന്റെ നമ്പ‍ർ. ദസറ രാത്രിയിൽ കോതൃൂഡിൽ നിന്നാണ് സ്കൂട്ടർ മോഷ്ടിക്കപ്പെട്ടതെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9766617464 എന്ന നമ്പറിലോ അല്ലെങ്കിൽ @abhayanjuu എന്ന ഐഡിയിലോ ബന്ധപ്പെടണമെന്നും അഭയ് ആവശ്യപ്പെട്ടു.

സ്കൂട്ട‍ർ മോഷണം പോയതിനെ തുടർന്ന് അഭയ് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ സ്കൂട്ടർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ മോഷണം സംബന്ധിച്ച് അഭയ് പൊലീസിൽ പരാതി നൽകി. ക്യാൻസറുമായി മല്ലിട്ട് മൂന്ന് മാസം മുമ്പാണ് അഭയ് ചൗഗുലെയുടെ അമ്മ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വർഷം മുമ്പ് കോവിഡ് കാലത്ത് അദ്ദേഹത്തിൻ്റെ പിതാവും മരിച്ചതായാണ് വിവരം. 

READ MORE: രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടുന്ന മയക്കുമരുന്ന് പിന്നീട് എന്ത് ചെയ്യും? നടപടികളുടെ പൂർണ വിവരം ഇതാ

click me!