മാൻ ഹോൾ അടപ്പുകൾ മോഷണം പോകുന്നത് പെരുകുന്നു, സെൻസറുകൾ സ്ഥാപിക്കാനൊരുങ്ങി നഗരസഭ

By Web Team  |  First Published Aug 5, 2024, 10:41 AM IST

നേരത്തെ  മാൻ ഹോളുകൾ ചങ്ങലയിട്ട് പൂട്ടിയിട്ടിരുന്നുവെങ്കിലും മോഷ്ടാക്കൾക്ക് അതൊരു തടസമാകാതെ വരികയായിരുന്നു. അടപ്പിനൊപ്പം ചങ്ങലയും കൂടി മോഷണം പോകാൻ ആരംഭിച്ചതോടെ അധികൃതർ വീണ്ടും ബുദ്ധിമുട്ടിലാവുകയായിരുന്നു


മുംബൈ: റോഡുകളിലെ ആൾനൂഴികളുടെ മൂടികൾ അടിച്ച് മാറ്റി കള്ളൻമാർ. സെൻസറുകൾ വയ്ക്കാനൊരുങ്ങി നഗരസഭ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം. കൊവിഡ് മഹാമാരിക്ക് പിന്നാലെയാണ് മാൻ ഹോളുകളുടെ മൂടികൾ മോഷണം പോവുന്നത് പതിവായതിന് പിന്നാലെയാണ് നീക്കം. 2023ൽ മാത്രം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 791 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തെ  മാൻ ഹോളുകൾ ചങ്ങലയിട്ട് പൂട്ടിയിട്ടിരുന്നുവെങ്കിലും മോഷ്ടാക്കൾക്ക് അതൊരു തടസമാകാതെ വരികയായിരുന്നു. അടപ്പിനൊപ്പം ചങ്ങലയും കൂടി മോഷണം പോകാൻ ആരംഭിച്ചതോടെ അധികൃതർ വീണ്ടും ബുദ്ധിമുട്ടിലാവുകയായിരുന്നു. ഇതോടെയാണ് മാൻഹോൾ അടപ്പുകളിൽ സെൻസറുകൾ ഘടിപ്പിക്കാൻ നഗരസഭ ഒരുങ്ങുന്നത്. രണ്ടിടങ്ങളിലായി സെൻസറുകൾ ഘടിപ്പിച്ച മാൻഹോൾ അടപ്പുകൾ സ്ഥാപിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. 

2022ൽ 836 കേസുകളും 2024ൽ 564 കേസുകളും 2019ൽ 386 കേസുകളുമാണ് മാൻ ഹോളുകളുടെ അടപ്പ് മോഷണം പോയതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023ൽ ശരാശരി ഓരോ ദിവസവും രണ്ട് മാൻ ഹോളുകളുടെ അടപ്പ് കാണാതാവുന്നുവെന്നാണ് ദേശീയ  മാധ്യമങ്ങളുടെ റിപ്പോർട്ട്. 2024ൽ മാത്രം ഇതിനോടകം നഷ്ടമായിട്ടുള്ളത് 220 മാൻഹോളുകളുടെ മൂടിയാണ് കാണാതായിട്ടുണ്ട്. പ്രധാനമായും രാത്രികാലത്ത് നടക്കുന്ന മോഷണം തടയാൻ അധികൃതർക്ക് സാധിച്ചിട്ടുമില്ല. തുറന്ന് കിടക്കുന്ന ഇത്തരം മാൻഹോളുൾ നിമിത്തം അപകടമുണ്ടാവുന്നതും മേഖലയിൽ പതിവാവുന്നുണ്ട്. 2018ൽ തുറന്ന് കിടന്ന മാൻഹോളിൽ വീണ യുവാവിന്റെ മൃതദേഹം രണ്ട് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് കണ്ടെത്താനായത്. 

Latest Videos

undefined

ഇതിന് പിന്നാലെ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇരുമ്പ് നിർമിതമായ അടപ്പുകൾ ആക്രിക്കടകളിലാണ് മോഷ്ടാക്കൾ വിൽക്കുന്നത്. 1200 രൂപ വരെയാണ് ഒരു മൂടിക്ക് ലഭിക്കുന്നതെന്നാണ് മോഷണം കൂടാൻ കാരണമാകുന്നത്. മുംബൈയിൽ മാത്രം 1 ലക്ഷത്തോളം മാൻഹോളുകളാണുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!