Malayalam News Live: ദില്ലിയിൽ കനത്തമഴ; 3 മരണം
Jun 29, 2024, 7:36 AM IST
ദില്ലിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്.
7:36 AM
പിണറായി ഏകാധിപധിയായി മാറി; ഡോക്യുമെന്‍ററി സോഷ്യല്‍ മീഡിയയിൽ നിന്ന് പിന്‍വലിച്ച് സംവിധായകന്‍ കെആര്‍ സുഭാഷ്
പിണറായി വിജയനെക്കുറിച്ച് 2016ല്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററി തന്‍റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന്‍ കെആര്‍ സുഭാഷ്. ഭരണാധികാരിയായ പിണറായി വിജയന്‍ ഏകാധിപധിയായി മാറിയെന്നും തന്‍റെ പ്രൊഫൈലില്‍ വയ്ക്കേണ്ട നേട്ടമായി ഇപ്പോഴത് കാണുന്നില്ലെന്നും വ്യക്തമാക്കിയാണ് സംവിധായകന്‍ ഡോക്യുമെന്‍ററി പിന്‍വലിച്ചത്.
7:36 AM
ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണു; 3കുട്ടികൾക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്
ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ് ഗവർണർ അറിയിച്ചു.
7:35 AM
പാലക്കാട് രാഹുലിന് വേണ്ടി കരുക്കൾ നീക്കി ഒരു കൂട്ടർ; എതിർത്ത് ഡിസിസി, തീരുമാനം ഹൈക്കമാന്റിന്
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാട് കടുപ്പിച്ചു ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുമ്പോൾ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ദില്ലിയിലെത്തി. ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7:35 AM
സിദ്ധാര്‍ത്ഥന്‍റെ മരണം; കോളജ് അധികൃതരെ കുറ്റപ്പെടുത്തി അന്വേഷണ കമ്മീഷൻ, റിപ്പോർട്ട് കൈമാറി
സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. റിപ്പോട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി.
7:34 AM
അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു, നിർത്തിവെച്ചത് ഫഹദിന്റെ പൈങ്കിളി
അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചു. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്കാശുപത്രി ക്വാഷ്വാലിറ്റിയിൽ നടന്നത്. രണ്ടുദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്. ആദ്യദിവസം രാത്രിയിലെ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രി ക്വാഷ്വാലിറ്റിയിൽ ചിത്രീകരണം നടത്തിയതിനെതിരെയായിരുന്നു നടപടി. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് ഉപേക്ഷിച്ചത്.
7:34 AM
വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്; പി ജയരാജൻ പങ്കെടുക്കും, ആരോപണങ്ങൾ ചർച്ചയായേക്കും
മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും ചർച്ചയായേക്കുമെന്നാണ് സൂചന.
7:36 AM IST:
പിണറായി വിജയനെക്കുറിച്ച് 2016ല്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററി തന്‍റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന്‍ കെആര്‍ സുഭാഷ്. ഭരണാധികാരിയായ പിണറായി വിജയന്‍ ഏകാധിപധിയായി മാറിയെന്നും തന്‍റെ പ്രൊഫൈലില്‍ വയ്ക്കേണ്ട നേട്ടമായി ഇപ്പോഴത് കാണുന്നില്ലെന്നും വ്യക്തമാക്കിയാണ് സംവിധായകന്‍ ഡോക്യുമെന്‍ററി പിന്‍വലിച്ചത്.
7:36 AM IST:
ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ് ഗവർണർ അറിയിച്ചു.
7:35 AM IST:
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ജില്ലയ്ക്കകത്ത് നിന്നുള്ള സ്ഥാനാർഥി മതിയെന്ന നിലപാട് കടുപ്പിച്ചു ഡിസിസി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനായി ഒരു വിഭാഗം കരുക്കൾ നീക്കുമ്പോൾ എഐസിസി നേതൃത്വത്തെ നേരിട്ട് താത്പര്യമറിയിക്കാൻ യുവനേതാക്കൾ ദില്ലിയിലെത്തി. ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ ഡോ പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7:35 AM IST:
സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ നാരായണൻ, മുൻ അസി. വാഡൻ പ്രൊഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തൽ. റിപ്പോട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി.
7:34 AM IST: